മയാമി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ മൂന്നാമത് സെവൻസ് സോക്കർ ടൂർണമെന്റ്, ഫെബ്രുവരി 19 ന്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

16 February 2022

മയാമി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ മൂന്നാമത് സെവൻസ് സോക്കർ ടൂർണമെന്റ്, ഫെബ്രുവരി 19 ന്

മേരിക്കൻ മലയാളികൾക്ക്  കാൽപ്പന്ത് കളിയുടെ മിന്നൽ പോരാട്ടങ്ങൾ സമ്മാനിക്കാൻ മയാമി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ മൂന്നാമത് സെവൻസ് സോക്കർ ടൂർണമെന്റ്, ഫെബ്രുവരി  19 ന്  ഫ്ലമിംഗോ വെസ്റ്റ് പാർക്ക്, കൂപ്പർ സിറ്റിയിൽ അരങ്ങേറുന്നു. വളരെയധികം വാശിയേറിയ ഈ മത്സരത്തിൽ അമേരിക്കയുടെ നാനാഭാഗത്തുനിന്നുമുള്ള പ്രഗൽഭരായ എട്ടോളം ടീമുകൾ  മാറ്റുരയ്ക്കും. കാൽപന്തുകളിയെ എന്നും നെഞ്ചിലേറ്റിയ മലയാളിക്ക് മാസ്ക് മയാമിയുടെ ഈ ഫുട്ബോൾ മാമാങ്കം അവിസ്മരണീയം ആകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
സെവൻസ് ഫുട്ബോളിന്റെ ഈ കളി മൈതാനിയിൽ ന്യൂയോർക്ക് ചലഞ്ചേഴ്സ്, ആഴ്സനൽ ഫിലാഡൽഫിയ, ഡാലസ് ഡൈനാമോസ്, ഹൂസ്റ്റൺ യുണൈറ്റഡ്, MFC ജാക്സൺവിൽ, സ്വാറ്റ് ടാമ്പ, മാട് ഡേടോണ, മാസ്ക് മയാമി എന്നീ ടീമുകൾ പരസ്പരം ഏറ്റുമുട്ടും. മലയാളിക്ക് ഫുട്ബോളിനോടുള്ള അടങ്ങാത്ത ആവേശം ആണ് ഈ ടൂർണ്ണമെന്റഇന്റെ വിജയം. വാക്കിലും പ്രവർത്തിയിലും അങ്ങേയറ്റം മികവ് പുലർത്തുന്ന മയാമി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ശക്തിയും ബലവും എന്നു പറയുന്നത് അവരെ രണ്ടു കൈയും നീട്ടി സ്വീകരിച്ച സ്പോൺസർമാർ ആണ്. അത്യാകർഷകമായ സമ്മാനത്തുക നൽകി ഈ മത്സരത്തിന് മാറ്റുകൂട്ടുവാൻ സഹായിച്ച
മെഗാ സ്പോൺസർ – മലയാളി അസോസിയേഷൻ ഓഫ് ഡേ ടോണ…
ഡയമണ്ട് സ്പോൺസറായ യുണൈറ്റഡ് റിയാലിറ്റി ഗ്രൂപ്പ് മയാമി…..
പ്ലാറ്റിനം സ്പോൺസർമാരായ – ഇക്വൽ ഹൗസിംഗ് ലെൻഡർ, സ്കൈ പ്രോപ്പർട്ടി ക്ലെയിം, AB ടെക് എഞ്ചിനീയറിംഗ്…
ഗോൾഡ് സ്പോൺസർമാരായ – ഓൾ സ്റ്റേറ്റ് മോർ ഗേജ്, സെയ്ജ് ക്ലെയിംസ്, മായ ഫിസിക്കൽ തെറാപ്പി, ഓൾ  മെഡിക്കൽ, നന്മ ഗ്രോസറി, യുണൈറ്റഡ് ഇൻഷുറൻസ്, സ്മാർട്ട് ഹോം ലോൺസ്, മാൻഷൻ റെന്റൽ, ജോഷ് റിയാലിറ്റി…. എന്നിവരാണ്.

ഈ മിന്നൽ പാറും പോരാട്ടത്തിൽ ഉടനീളം മെഡിക്കൽ സപ്പോർട്ടുമായി ഇന്ത്യൻ നഴ്സസ് അസോസിയേഷനും.ഈ മത്സരത്തിന്റെ വീറും വാശിയും അനുനിമിഷം ഒപ്പി എടുക്കുവാൻ മീഡിയാ പാർട്ട്ണർ ആയി ഫ്ലവേഴ്സ് ടിവി യുഎസ് യും, മലയാളത്തിന്റെഅമേരിക്കൻ സ്വരം മല്ലു കഫേ  റേഡിയോയും കൈകോർക്കുമ്പോൾ, അക്ഷരാർത്ഥത്തിൽ അമേരിക്കൻ മലയാളികൾക്ക് മറക്കാനാവാത്ത ഒരു അനുഭൂതി ആകും.
മാസ്ക് മയാമിയുടെ പ്രസിഡന്റ് ശ്രീ. ഷെൻസി മാണി, സെക്രട്ടറി ശ്രീ. രഞ്ജിത്ത് രാമചന്ദ്രൻ, ട്രഷറർ ശ്രീ. നിധീഷ് ജോസഫ്, മാസ്ക് ടീം ക്യാപ്റ്റൻ ശ്രീ. വിബിൻ വിൻസെന്റ്, ടൂർണമെന്റ് കോർഡിനേറ്റർ ശ്രീ. നോയൽ മാത്യു, മറ്റ് ക്ലബ്ബ് അംഗങ്ങൾ  ശ്രീ. ജിനോ കുര്യാക്കോസ്, ശ്രീ.അജിത് വിജയൻ, ശ്രീ.മനോജ്‌ കുട്ടി, ശ്രീ അജി വർഗീസ്, ശ്രീ. ജോഷി ജോൺ, ശ്രീ. ജോബി,ശ്രീ വിനു, ശ്രീ ഷിബു എന്നിവർ ഈ മത്സരത്തിന്റെ മുന്നൊരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.