മീഡിയ വണ്‍ സംപ്രേഷണ വിലക്ക്; കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

sponsored advertisements

sponsored advertisements

sponsored advertisements

28 March 2022

മീഡിയ വണ്‍ സംപ്രേഷണ വിലക്ക്; കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

ഡല്‍ഹി: മീഡിയ വണ്‍ സംപ്രേഷണ വിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്. മീഡിയ വണ്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും എഡിറ്റര്‍ പ്രമോദ് രാമനും നല്‍കിയ ഹര്‍ജികള്‍ക്കൊപ്പം യൂണിയന്‍ നല്‍കിയ ഹര്‍ജിയും പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനത്തേതാണ് തീരുമാനം.

ഹര്‍ജിയുടെ പകര്‍പ്പ് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് കൈമാറാന്‍ കേരള പത്ര പ്രവര്‍ത്തക യൂണിയന് കോടതി അനുമതി നല്‍കി. കേരള പത്ര പ്രവര്‍ത്തക യൂണിയന് വേണ്ടി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ഹാജരായി. സംപ്രേക്ഷണ വിലക്കിന് എതിരായ ഹര്‍ജികളില്‍ ഏപ്രില്‍ ഏഴിന് അന്തിമ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.