NEWS DETAILS

19 November 2023

സെന്റ് ജോസഫ് സന്യാസിനി സമൂഹാംഗമായ സി. ബർക്കുമാൻസ് അന്തരിച്ചു


കോട്ടയം : സെന്റ് ജോസഫ് സന്യാസിനി സമൂഹാംഗമായ സി. ബർക്കുമാൻസ് (92) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് തെള്ളകം 101 കവലയിലെ അനുഗ്രഹമഠം ചാപ്പലിൽ വി. കുർബാനയോടെ ആരംഭിക്കുന്നതും മഠം വക സെമിത്തേരിയിൽ സംസ്കാരം നടക്കുന്നതുമാണ്. കൈപ്പുഴ വഞ്ചിപ്പുരയ്ക്കൽ പരേതരായ ജോസഫ് , കുഞ്ഞന്ന ദമ്പദികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ജേക്കബ്, ബ്ര ഹെഡ്രിയാൻ ofm cap, ലൂക്കാച്ചൻ, ചിന്നമ്മ കുരുവിള തറയിൽ, മറിയാമ്മ തോമസ് കാവിൽ, സി. ഫ്രാൻസിസ് sjc .

പരേത കുറുമുള്ളൂർ , ഏറ്റുമാനൂർ, അരീക്കര , ശ്രീപുരം എന്നീ സ്കൂളുകളിൽ പ്രധാന അദ്ധ്യാപികയായും സഭയുടെ മദർ ജനറലായും ജനറൽ കൗൺസിലറായും വിവിധ മഠങ്ങളിൽ സുപ്പീരിയറായും നോവീസ് മിസ്ട്രസായും ഹോസ്പിറ്റൽ വാർഡനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 12 വർഷത്തോളം കോൺഗ്രിഗേഷന്റെ പ്രാർത്ഥനാ ഭവനമായ തെള്ളിത്തോട് ഉപാസനയിൽ ഏകാത പ്രാർത്ഥനയിലായിരുന്നു .

നട്ടാശ്ശേരി , കൈപ്പുഴ എന്നീ ഇടവകകളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്.