മിഡ് വെസ്റ്റ് ഓണാഘോഷം നടി മീരാ നന്ദന്‍ ഉദ്ഘാടനം ചെയ്യും

sponsored advertisements

sponsored advertisements

sponsored advertisements

14 September 2022

മിഡ് വെസ്റ്റ് ഓണാഘോഷം നടി മീരാ നന്ദന്‍ ഉദ്ഘാടനം ചെയ്യും

ചിക്കാഗോ: ചിക്കാഗോ മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 17 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മോര്‍ട്ടന്‍ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടും. പ്രമുഖ സിനിമാതാരവും ആക്ടിവിസ്റ്റുമായ മീരാ നന്ദന്‍ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കും.
മലയാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും എന്നും ഒരു കൈത്താങ്ങായി പ്രവര്‍ത്തിച്ചുവരുന്ന മിഡ്വെസ്റ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷ പരിപാടികള്‍ ഓണസദ്യയോടുകൂടി ആരംഭിച്ച് അത്തപ്പൂക്കളം, മാവേലിമന്നന്‍റെ വരവേല്പ്, ചെണ്ടമേളം, തിരുവാതിര, ഓണാഘോഷയാത്ര, പൊതുസമ്മേളനം, വിവിധ കലാപരിപാടികള്‍ എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.
മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, വൈസ് പ്രസിഡന്‍റ് റോയി നെടുംചിറ, സെക്രട്ടറി റ്റാജു കണ്ടാരപ്പള്ളി, ട്രഷറര്‍ ബിനു കൈതക്കത്തൊട്ടിയില്‍, ജോയിന്‍റ് സെക്രട്ടറി മഹേഷ് കൃഷ്ണന്‍ എന്നിവര്‍ ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.