മന്ത്രി റോഷി അഗസ്റ്റിന് സെപ്തംബർ 6 ന് ചിക്കാഗോയിൽ സ്വീകരണം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

28 August 2022

മന്ത്രി റോഷി അഗസ്റ്റിന് സെപ്തംബർ 6 ന് ചിക്കാഗോയിൽ സ്വീകരണം

ചിക്കാഗോ: മന്ത്രി റോഷി അഗസ്റ്റിന് പ്രവാസി കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ചിക്കാഗോ പൗരാവലിയുടെ വകയായി സെപ്തംബർ ആറാം തീയതി ചൊവ്വാഴ്ച്ച വൈകിട്ട് എട്ടുമണിക്ക് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി ആഡിറ്റോറിയത്തിൽ വെച്ച് സ്വീകരണം നൽകുന്നതാണ്. മന്ത്രിയായതിന് ശേഷം റോഷി അഗസ്റ്റിൻ ആദ്യമായിട്ടാണ് ചിക്കാഗോയിലെത്തുന്നത്. ഈ സ്വീകരണ സമ്മേളനത്തിലേക്ക് ജാതി മത രാഷ്ട്രീയ ഭേദമെന്യേ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി പ്രവാസി കേരളാ കോൺഗ്രസ് നാഷണൽ പ്രസിഡന്റ് ജെയ്ബു മാത്യു കുളങ്ങര, ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ഫ്രാൻസിസ് കിഴക്കേക്കുറ്റ്, ദേശീയ കോർഡിനേറ്റർ മാത്തുക്കുട്ടി ആലുംപറമ്പിൽ എന്നിവർ അറിയിക്കുന്നു.