മിത്രനികേതനിലെ കുട്ടികൾക്ക് ഇനി മുതൽ ന്യൂയോർക്ക് കലാവേദിയുടെ തണൽ;അഞ്ചുലക്ഷം രൂപയുടെ സഹായം കൈമാറി

sponsored advertisements

sponsored advertisements

sponsored advertisements

23 April 2022

മിത്രനികേതനിലെ കുട്ടികൾക്ക് ഇനി മുതൽ ന്യൂയോർക്ക് കലാവേദിയുടെ തണൽ;അഞ്ചുലക്ഷം രൂപയുടെ സഹായം കൈമാറി

മിത്രനികേതൻ / അരുവിക്കര : മാനവികതയുടെ പാഠം ലോക സമൂഹത്തിന് നൽകിയ പദ്മശ്രീ.കെ. വിശ്വനാഥൻ അരുവിക്കരയിൽ സ്ഥാപിച്ച മിത്ര നികേതൻ സ്കൂളിന് കലാവേദിയുടെ സമ്മാനം. അഞ്ച് ലക്ഷം രൂപ മുടക്കി സ്കൂളിലെ പാർക്കും , അനുബന്ധ സൗകര്യങ്ങളും വികസിപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് ഇന്നലെ തുടക്കമായി. മിത്ര നികേതൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ന്യൂയാർക്ക് കലാവേദിയുടെ പ്രസിഡന്റ് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് മിത്രനികേതൻ ഡയറക്ടർ ശ്രീമതി. സേതുവിശ്വനാഥന് നൽകി. കലാവേദിയുടെ രണ്ടാം ഘട്ട സഹായമാണ് മിത്ര നികേതന് ലഭിക്കുന്നത്. ആദ്യഘട്ടമായി വിശാലമായ ലൈബ്രറി കെട്ടിടം നിർമ്മിച്ചു നൽകിയിരുന്നു. സിബി ഡേവിഡ് ചെയർമാനായുള്ള കലാവേദി മിത്രനികേതനിലെ കുഞ്ഞുങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് ഹൃദയാദരവുകൾ അറിയിക്കുന്നുവെന്ന് മിത്രനികേതൻ ഡയറ്കടർ സേതു വിശ്വനാഥൻ അറിയിച്ചു. രണ്ട് കോവിസ് അപഹരിച്ച രണ്ടര വർഷക്കാലം കൊണ്ട് മിത്രനികേതനിലെ കുട്ടികളുടെ പാർക്ക് പൂർണ്ണമായും നശിച്ചിരുന്നു. പാർക്കിന്റെ പുന:സ്ഥാപനമാണ് കലാവേദിയുടെ സഹായത്തോടെ നടത്തുന്നത്. പഠനത്തോടൊപ്പം മാനസിക ഉല്ലാസം കൂടി എന്ന ലക്ഷ്യമാണ് ഈ മഹത്തായ ഉദ്യമനത്തിന് കലാവേദിയെ പ്രാപ്തമാക്കിയതെന്ന് കലാവേദി പ്രസിഡന്റ് സജി മാത്യു പറഞ്ഞു.2006-ൽ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടൻ ശ്രീനിവാസൻ ഉത്‌ഘാടനം ചെയ്ത കലാവേദി ഫിലിം അവാർഡ് ദാന ചടങ്ങിനിടെയാണ് ‘ആർട്ട് ഫോർ ലൈഫ്’ എന്ന മാനുഷിക നന്മയുള്ള ഈ പദ്ധതിക്ക് കലാവേദി തുടക്കമിട്ടത് . നെടുങ്ങണ്ടം, കല്ലാർ, പട്ടം കോളനി ഹയർസെക്കൻഡറി സ്കൂളിന് കലാവേദി 2011 വരെ സാമ്പത്തിക സഹായം നൽകി തുടങ്ങിയ ഈ പദ്ധതി കുട്ടികൾക്കായുള്ള ഇത്തരം പ്രവർത്തനങ്ങൾ നൽകുന്നവർക്കാണ് കലാവേദി നൽകി വരുന്നത്. ന്യൂയോർക്കിലെ സഹൃദയരായ കലാസ്നേഹികളുടെ സഹായമാണ് കലാവേദിയുടെ കരുത്തെന്നും സജി മാത്യു പറഞ്ഞു.
മിത്ര നികേതൻ ജോ. ഡയറക്ടർ ഡോ.രഘു രാമദാസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ വെള്ളനാട് ഗ്രാമപഞ്ചായത്ത് മെമ്പർ മായാദേവി. എൽ.പി അദ്ധ്യക്ഷത വഹിച്ചു. വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജ ലക്ഷ്മി ആമുഖ പ്രഭാഷണം നടത്തി.
വെള്ളനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകണ്ഠൻ, ജൈസപ്പൻ മത്തായി, അനിൽ പെണ്ണുക്കര എന്നിവർ ആശംസകൾ അറിയിച്ചു. കലാവേദിക്കുവേണ്ടി അൻപതോളം പുസ്തകങ്ങൾ അനിൽ പെണ്ണുക്കര മിത്ര നികേതന് കൈമാറി. വത്സലകുമാരി മിത്രനികേതൻ നന്ദി അറിയിച്ചു.