മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്‌സ് മിത്രാസ് ഫെസ്റ്റിവൽ ആൻഡ് അവാർഡ് നൈറ്റ് ജൂൺ നാലിന്

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

15 April 2022

മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്‌സ് മിത്രാസ് ഫെസ്റ്റിവൽ ആൻഡ് അവാർഡ് നൈറ്റ് ജൂൺ നാലിന്

ജിനേഷ് തമ്പി
ന്യൂജേഴ്‌സി : നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ കലാമാമാങ്കങ്ങളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്‌സ് മിത്രാസ് ഫെസ്റ്റിവൽ ആൻഡ് അവാർഡ് നെറ്റിന് ജൂൺ നാലിന് തിരശീല ഉയരും .
ന്യൂജേഴ്‌സിയിലെ ബ്രിഡ്‌ജ്‌വാട്ടർ നഗരത്തിൽ സ്ഥിതി ചെയുന്ന ബ്രിഡ്‌ജ്‌വാട്ടർ രാരിറ്റൻ ഹൈസ്കൂളിലാണ് കലാവിസ്മയങ്ങളുടെ നിറക്കൂട്ടായ മിത്രാസ് ഫെസ്റ്റിവൽ ആൻഡ് അവാർഡ് നെറ്റിന് വേദി ഒരുങ്ങുന്നത് .

ഗോൾഡൻ ഹിസ്റ്ററി ഓഫ് ഇന്ത്യ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ നിറ വർണങ്ങളുടെ കലാഉത്സവത്തിനു മാറ്റ് കൂട്ടുന്നതിനായി നോർത്ത് അമേരിക്കയിലെ കലാവിസ്മയങ്ങളോടൊപ്പം പ്രശസ്ത അഭിനേത്രി മാന്യയും, പിന്നണിഗായകൻ ഫ്രാങ്കോയും, കൂടാതെ സെലിബ്രിറ്റി ഡാൻസറും കോറിയോഗ്രാഫറും ആയ നീരവ് ബവ്‌ലേച്ഛയും പരിപാടിയിൽ പങ്കുചേരും

മിത്രാസ് ഫെസ്റ്റിവൽ ആൻഡ് അവാർഡ് നൈറ്റിന്റെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

നോർത്ത് അമേരിക്കൻ ഇന്ത്യക്കാർ നിർമിച്ച ഷോർട് ഫിലിം അവാർഡ് ഫെസ്റ്റിവലും പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട് . അവാർഡിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം പിന്നിട്ടപ്പോൾ ഇരുപത്തിമൂന്നോളം സിനിമകൾ മത്സര രംഗത്തുണ്ടെന്നു അവാർഡിന്റെ ജൂറി ചെയർപേഴ്സൺ ദീപ്തി നായർ അറിയിച്ചു. പ്രശസ്ത സിനിമ സംവിധയകൻ അനിൽ രാധാകൃഷ്ണ മേനോൻ, അഭിനേത്രി മാന്യ നായിഡു, നടന്മാരും നിർമിതാക്കളുമായ ടോം ജോർജും ജിജു ജോണും ജൂറികളായ അവാർഡ് കമ്മിറ്റി അംഗങ്ങൾ ഏപ്രിൽ അവസാനത്തോടുകൂടി അവാർഡ് നിർണയത്തിന്റെ അവസാനഘട്ടത്തിലേക്കു കടക്കും എന്നറിയിച്ചു

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മിത്രാസ് ഫെസ്റ്റിവലിന്റെ ഈ വർഷത്തെ സ്പോണ്സർമാരായി മലബാർ ഗോൾഡിനോടൊപ്പം ഹെഡ്ജ് ന്യൂയോർക്കും, നിസ്‌ട്രീമും, ടേസ്റ്റ് ഓഫ് കേരളയും ചേരുന്നു

ഈ വർഷത്തെ അവാർഡ് നൈറ്റ് മുൻകാലത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമായ അനുഭവമായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുകയെന്നു പ്രോഗ്രാമിന്റെ ഡയറക്ടർമാരായ സ്മിത ഹരിദാസ് , പ്രവീണ മേനോൻ, ജെംസൺ കുര്യാക്കോസ്, ശാലിനി രാജേന്ദ്രൻ, ശോഭ ജേക്കബ് എന്നിവരറിയിച്ചു.

അവാർഡ് നൈറ്റ് വമ്പിച്ച വിജയമാക്കുവാൻ എല്ലാവരുടെയും സഹായ സഹകരണം അഭ്യർഥിക്കുന്നതായി പറഞ്ഞു കൊണ്ട് അവാർഡ് നെറ്റിന്റെ ഗുഡ് വിൽ അംബാസിഡർമാരായ സോമൻ ജോൺ തോമസ്, ലൈസി അലക്സ്, അജിത്ത് കൊച്ചൂസ്, ദീത്ത നായർ ഏവരെയും പരിപാടിയിലേക്ക് സുസന്തോഷം സ്വാഗതം ചെയ്തു

ജാതിമതസംഘടനാ വ്യതാസം ഇല്ലാതെ കലയേയും , കലാകാരന്മാരെയും
സ്നേഹിക്കുന്ന എല്ലാവരെയും കോർത്തിണക്കികൊണ്ടു അമേരിക്കയിലുള്ള കലാപ്രതിഭകളെ വളർത്തി കൊണ്ടുവരുന്നതിന് വേണ്ടി 2011-ൽ സ്ഥാപിതമായ മിത്രാസ് ആർട്സ് വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ മികവുറ്റ കലാ സംഘടനയായി അമേരിക്കയിൽ പേരെടുത്തു കഴിഞ്ഞു . വരും വർഷങ്ങളിലും മിത്രാസ് അമേരിക്കൻ കലാകാരന്മാരുടെ വളർച്ചക്ക് വേണ്ടി തങ്ങളാൽ ആവുന്നതെല്ലാം ചെയ്യുമെന്നു ഭാരവാഹികൾ അറിയിച്ചു.

ഈ കലാ സംരംഭത്തിന്റെ തയ്യാറെടുപ്പുകൾ തുടങ്ങി അവസാനം വരെ ഒരു കുടുംബം പോലെ മിത്രാസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന എല്ലാ മാധ്യമങ്ങളോടും, കല,സാംസ്ക്കാരിക, സാമൂഹിക സംഘടനകളോടും ഉള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരാത്തതാണെന്നും മിത്രാസ് അറിയിച്ചു.