എം.എം.വി.എസ് നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് സ്‌കോളർഷിപ്പ് ജേതാക്കളെ തിരഞ്ഞെടുത്തു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

29 October 2022

എം.എം.വി.എസ് നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് സ്‌കോളർഷിപ്പ് ജേതാക്കളെ തിരഞ്ഞെടുത്തു

ജോർജ് തുമ്പയിൽ
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ മാർത്ത് മറിയം വനിതാ സമാജം 40-ാം വാർഷികം ആഘോഷിച്ചു. ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മോർ നിക്കളാവോസിന്റെയും, മലങ്കര ഓർത്തഡോക്സ് സഭ , മാർത്ത് മറിയം വനിതാ സമാജം (MMVS)) വൈസ് പ്രസിഡന്റ് ഫാ . എബി പൗലോസിന്റെയും നേതൃത്വത്തിലായിരുന്നു വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചത് . ആഘോഷങ്ങളുടെ ഭാഗമായി സുവനീറും പ്രസിദ്ധീകരിച്ചിരുന്നു.

ഭദ്രാസനത്തിൽ സമാജം രൂപീകൃതമായി 40 വർഷം പിന്നിടുമ്പോൾ , 40 വർഷം പൂർത്തിയാക്കിയ എല്ലാവരെയും ആദരിച്ചു.

ഫിലാഡൽഫിയ അൻ റൂ (UNRUHE)പള്ളിയിൽ കൂടിയ യോഗത്തിലായിരുന്നു ആഘോഷങ്ങൾ . വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 50 കുട്ടികളെ സ്കോളർഷിപ് നൽകിയും ആദരിച്ചത് . ഒരു ലക്ഷം രൂപയുടെ 50 സ്കോളർഷിപ്പുകളാണ് നൽകുന്നത് .

വെല്ലുവിളികളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുന്നവരും മതപരമായി ആഴത്തിലുള്ള ബോധ്യങ്ങളും അക്കാദമിക് വൈഭവവും വ്യക്തിപരമായ മികവും കൈമുതലായുള്ളവരും
തൊഴിലധിഷ്ഠിത മേഖലയിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ഉദ്ദേശിക്കുന്നവരുമായ വിദ്യാർത്ഥികളാണ് ഒരു ലക്ഷം, രൂപയുടെ സ്കോളർഷിപ്പുകൾക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

സമാജത്തിലെ ഓരോ അംഗങ്ങളുടെയും കഠിനാധ്വാനത്താൽ, 50 ലക്ഷം രൂപയും അതിലേറെയും സമാഹരിക്കുകയെന്ന ലക്ഷ്യം വിജയകരമായി പൂർത്തിയാക്കി . അഖില മലങ്കരാടിസ്ഥാനത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ദേവാലയങ്ങളിൽ നിന്നും സ്കോളർഷിപ്പിനായി നിശ്ചിത അപേക്ഷാഫോമിൽ നിരവധി അപേക്ഷകൾ ലഭിക്കുകയുണ്ടായി.
പ്രതീക്ഷിച്ചതിലുമേറെ (ഇരുനൂറിലധികം) അപേക്ഷകൾ ലഭിച്ചതു മൂലം സ്കോളർഷിപ്പ് ജേതാക്കളുടെ സംഖ്യ നാൽപ്പതിൽ നിന്ന് അമ്പതാക്കി ഉയർത്താൻ പിന്നീട് തീരുമാനിക്കുകയായിരുന്നു .

മലങ്കര ഓർത്തഡോക്സ് സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നായി സ്കോളർഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് :-

ഭദ്രാസനത്തിന്റെ പേര് (തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ എണ്ണം)

ബ്രഹ്മവർ 3
ഇടുക്കി 3
മലബാർ 9
കണ്ടനാട് ഈസ്റ്റ് 2
കണ്ടനാട് വെസ്റ്റ് 1
സുൽത്താൻ ബത്തേരി 6
അടൂർ, കടമ്പനാട് 1
കൊച്ചി 3
ചെങ്ങന്നൂർ 4
കൊല്ലം 3
കൊട്ടാരക്കര-പുനലൂർ 2
കോട്ടയം 2
കുന്നംകുളം 2
മാവേലിക്കര 2
നിലക്കൽ 1
നിരണം 1
തിരുവനന്തപുരം 3
തുമ്പമൺ 2
തിരഞ്ഞെടുക്കപ്പെട്ടവരിലേക്ക് ഈ സ്കോളർഷിപ് തുക എത്രയും വേഗം എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഈ വേറിട്ട തുടക്കം അവാർഡ് ജേതാക്കൾ അമ്പത് പേരുടെയും ജീവിതത്തിന് ഉറച്ച അടിത്തറ നൽകട്ടെ എന്ന് (NEAD) ആശംസിച്ചു .