സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന, ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

27 February 2022

സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന, ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: യുദ്ധം കടുത്ത യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ രാവും പകലും ശ്രമിക്കുന്നുവെന്നും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എല്ലാവരും ഐക്യത്തോടെ നില്‍ക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു.

റഷ്യന്‍ അധിനിവേശം തുടരുന്ന യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ദൗത്യം തുടങ്ങിയിരുന്നു. ഓപറേഷന്‍ ഗംഗ എന്ന് പേരിട്ട ദൗത്യം വഴി രണ്ട് വിമാനങ്ങളിലായി 81 മലയാളികള്‍ ഉള്‍പ്പെടെ 500ലേറെ ഇന്ത്യക്കാരെ ദില്ലിയിലെത്തിച്ചു. ബുക്കാറസ്റ്റിലേക്ക് ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി അയക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.