രാജ്യത്തെ സമ്പദ് വ്യവസ്ഥ മുന്നോട്ട് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

sponsored advertisements

sponsored advertisements

sponsored advertisements

8 March 2022

രാജ്യത്തെ സമ്പദ് വ്യവസ്ഥ മുന്നോട്ട് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: രാജ്യത്തെ സമ്പദ് വ്യവസ്ഥ മുന്നോട്ട് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എംഎസ്എംഇകളെ ശക്തിപ്പെടുത്താൻ നിരവധി പരിഷ്‌കാരങ്ങളും പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. ഇറക്കുമതിയിൽ രാജ്യത്തിന്റെ ആശ്രിതത്വം കുറയ്ക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പുതിയ പരിഷ്ക്കാരങ്ങളും ധനകാര്യ സ്ഥാപനങ്ങളും കൊണ്ടുവരണം. 2070ഓടെ സീറോ കാർബർൺ എമിഷൻ ആണ് ലക്ഷ്യം വയ്ക്കുന്നത്. ഭാവിയെ മുൻനിർത്തി നൂതനമായ പരിഷ്‌കാരങ്ങൾ ധനകാര്യ സ്ഥാപനങ്ങൾ എന്നിവ കൊണ്ടുവരണം. 2070ഓടെ സീറോ കാർബർൺ എമിഷൻ ആണ് ലക്ഷ്യം വയ്ക്കുന്നത്. സുസ്ഥിരവും നൂതനവുമായ സംരംഭങ്ങളും ആശയങ്ങളും നടപ്പിലാക്കണം.

ആഗോളതലത്തിൽ സാമ്പത്തിക രംഗത്ത് ആദ്യ മൂന്നിൽ ഇടംനേടുന്നതിന് സഹായിക്കുന്ന മേഖലകൾ തിരിച്ചറിയണം. വായ്പാ വിതരണം കൂടുതൽ മെച്ചപ്പെടുത്തണമെന്നും 2022-23 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിനായി ക്രിയാത്മകമായ നിർദേശങ്ങൾ കൊണ്ടുവരാനും പ്രധാനമന്ത്രി നിർദേശം നൽകി. എംഎസ്എംഇകളെ ശക്തിപ്പെടുത്തിയുള്ള പ്രവർത്തനങ്ങളിലാണ് രാജ്യം പ്രതീക്ഷയർപ്പിക്കുന്നത്. എംഎസ്എംഇകൾക്കായി നിരവധി അടിസ്ഥാന പരിഷ്‌കാരങ്ങളും പുതിയ പരിഷ്‌കാരങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്.

ഇവയെല്ലാം രാജ്യത്തെ സാമ്പത്തിക രംഗത്ത് മെച്ചപ്പെട്ട മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. ജൈവ കാർഷിക വൃത്തിക്കാണ് ഇന്ത്യ പ്രാധാന്യം നൽകുന്നത്. കാർഷിക മേഖലയിൽ പുതിയ ആശയങ്ങളുമായെത്തുന്നവർക്ക് ധനകാര്യ സ്ഥാപനങ്ങൾ വായ്പ നൽകണം. വിവിധ പദ്ധതികൾക്ക് ധനസഹായം അനുവദിക്കുന്നതിന് വ്യത്യസ്ത മാതൃകകൾ ചിന്തിക്കണം. സാമ്പത്തികമായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

രാജ്യം ആരോഗ്യമേഖലയിൽ വലിയ തോതിൽ നിക്ഷേപം നടത്തുന്നുണ്ട്. ആരോഗ്യമേഖലയ്ക്ക് കൂടുതൽ വായ്പങ്ങൾ അനുവദിക്കാനുള്ള സാധ്യതകൾ പരിശോധിക്കണം. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും ആരോഗ്യമേഖലയ്ക്ക് കൂടുതൽ വായ്പങ്ങൾ അനുവദിക്കാനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യം ആരോഗ്യമേഖലയിൽ വലിയ തോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.