ഇത് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനം; നരേന്ദ്രമോദി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

10 March 2022

ഇത് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനം; നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഇത് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ വിജയമാണിത്. ബിജെപി പ്രവര്‍ത്തകരുടെ കഠിനാധ്വാനമാണ് വിജയം സമ്മാനിച്ചത് എന്നും പറഞ്ഞ മോദി പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്തു. ബിജെപി ആസ്ഥാനത്ത് വിജയാഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്‌ ഈ വിജയം. ഉത്തര്‍പ്രദേശ് ചരിത്രം കുറിച്ചു. യുപിയില്‍ ഒരു മുഖ്യമന്ത്രി കാലാവധി പൂര്‍ത്തിയാക്കി വീണ്ടും അധികാരത്തിലെത്തുന്നത് ചരിത്രത്തിലാദ്യമായാണ്. യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി ചരിത്രം കുറിച്ചു. ഇന്ന് മുതല്‍ പ്രവര്‍ത്തകര്‍ക്ക് ഹോളിയാണ്. സ്ത്രീകളും യുവവോട്ടര്‍മാരും ബിജെപിയെ പിന്തുണച്ചു. കന്നിവോട്ടര്‍മാരെല്ലാം ബിജെപിക്ക് വോട്ട് ചെയ്തു. ഇത് നിര്‍ണായകമായി. യുപിയില്‍ ജാതി രാഷ്ട്രീയം അവസാനിച്ചു.

യുപിയില്‍ ജനങ്ങള്‍ വോട്ട് ചെയ്തത് വികസനത്തിനാണ്. 2024ലെ വിജയത്തിന് ജനം അടിത്തറ പാകി. കൊവിഡ് പ്രതിരോധത്തിലും വികസനകാര്യത്തിലും ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ച പ്രതിപക്ഷത്തിനുള്ള മറുപടിയാണ് ഈ വിജയം. കുടുംബാധിപത്യം ജനാധിപത്യത്തെ നശിപ്പിക്കും. താന്‍ ഒരു കുടുംബത്തിനും എതിരല്ല. അഴിമതിക്ക് എതിരെ പോരാടുന്നത് ബിജെപി എന്ന് ജനങ്ങള്‍ക്ക് വിശ്വാസമുണ്ട് എന്ന് അന്വേഷണ ഏജന്‍സികളെ ചോദ്യം ചെയ്ത പ്രതിപക്ഷത്തിനുള്ള മറുപടിയായി മോദി പറഞ്ഞു.