മോഫിയയുടെ ആത്മഹത്യ: സി.ഐ സുധീറിനെ മനപ്പൂര്‍വം കുറ്റപത്രത്തില്‍ നിന്നൊഴിവാക്കിയെന്ന് പിതാവ്

sponsored advertisements

sponsored advertisements

sponsored advertisements

19 January 2022

മോഫിയയുടെ ആത്മഹത്യ: സി.ഐ സുധീറിനെ മനപ്പൂര്‍വം കുറ്റപത്രത്തില്‍ നിന്നൊഴിവാക്കിയെന്ന് പിതാവ്

ആലുവ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ കുറ്റപത്രത്തിനെതിരെ പരാതിയുമായി പിതാവ് ദില്‍ഷാദ് സലിം. സിഐ സുധീറിനെ പൊലീസ് ബോധപൂര്‍വം ഒഴിവാക്കിയെന്നും, കുറ്റപത്രം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മോഫിയയുടെ ആത്മഹത്യയ്ക്ക് സിഐ സുധീറും കാരണക്കാരനാണ്. മോളുടെ മരണക്കുറിപ്പില്‍ ഈ സിഐയുടെ പേരാണ് ആദ്യം എഴുതിയിരിക്കുന്നത്. അത് മാത്രം നോക്കിയാല്‍ മതിയല്ലോ. അയാളെ പ്രതി പട്ടികയില്‍ ചേര്‍ക്കേണ്ടതാണ്. സിഐയ്‌ക്കെതിരെ വകുപ്പുതല അന്വേഷണ മാത്രം പോര, കേസില്‍ പ്രതി ചേര്‍ത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മോഫിയയുടെ പിതാവ് പറഞ്ഞു.

മോഫിയയുടെ ഭര്‍ത്താവ് സുഹൈലാണ് കേസിലെ ഒന്നാം പ്രതി. ഇയാളുടെ മാതാവ് റുഖിയ രണ്ടാം പ്രതിയും പിതാവ് യൂസഫ് മൂന്നാം പ്രതിയുമാണ്. ഭര്‍ത്താവിന്റെ വീട്ടില്‍ ക്രൂരമായ പീഡനമാണ് മോഫിയ അനുഭവിച്ചിരുന്നതെന്നാണ് പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്.