സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി  സാൻഫ്രാൻസിസ്കോ സർഗ്ഗവേദിയുടെ   “മോം” എന്ന ഹ്രസ്വ ചിത്രം

sponsored advertisements

sponsored advertisements

sponsored advertisements

20 January 2022

സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി  സാൻഫ്രാൻസിസ്കോ സർഗ്ഗവേദിയുടെ   “മോം” എന്ന ഹ്രസ്വ ചിത്രം


സ്വന്തം ലേഖകൻ

പ്രശസ്ത എഴുത്തുകാരനായ സേതുമാധവൻ (സേതു) എഴുതിയ “ഓൺലൈൻ ” എന്ന ചെറുകഥയെ ആസ്പദമാക്കി അമേരിക്കൻ മലയാളിയായ വിനോദ് മേനോൻ ,സാൻഫ്രാൻസിസ്കോ  സർഗ്ഗ വേദിയുടെ ബാനറിൽ തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത “മോം”എന്ന ഷോർട്ട്ഫിലിം യു ടൂബിൽ റിലീസ് ചെയ്തു.

അമ്മ എന്ന വാക്കിന്റെ വെളിച്ചവും വ്യാപ്തിയും കൃത്യമായി അടയാളപ്പെടുത്തുന്ന ഈ ചിത്രം ,  തിരക്ക് പിടിച്ച പ്രവാസി ജീവിതത്തിനിടയ്ക്ക്  മാറ്റിവയ്ക്കേണ്ടി വരുന്ന  മനുഷ്യ ജീവിതസാഹചര്യങ്ങളുടെയും  കൂടി കഥ പറയുന്നു  .

സർഗവേദി സാൻ ഫ്രാൻസിസ്കോ നിർമ്മിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ്   “മോം”.  അവതരണത്തിലെ പുതുമകൊണ്ട് ഇതിനോടകം തന്നെ ഈ ഷോർട്ട് ഫിലിം ശ്രദ്ധ നേടി കഴിഞ്ഞു.   സർഗ്ഗവേദിയുടെ ആദ്യ ചിത്രമായ ചങ്ങമ്പുഴ പാർക്കിന് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വലിയ പ്രതികരണങ്ങളാണ് ലഭിച്ചത്. ചങ്ങമ്പുഴ പാർക്കിന്റെ അണിയറ പ്രവത്തകരാണ്   ഈ സിനിമയുടെയും പിന്നിൽ  . ഈ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത് ബേ ഏരിയയിലെ പ്രാദേശിക പ്രതിഭാധനരായ അഭിനേതാക്കളായ   വർഗീസ് മുതലാളി , നിമ്മി മനു, ഡെന്നീസ് പാറേക്കാടൻ, ശരത് ചങ്ങരം കുമരത്ത്  എന്നിവരാണ് .  കൂടാതെ ന്യൂ ജേഴ്സിയിൽ നിന്നും സജിനി സക്കറിയയും ( അക്കരക്കാഴ്ചകൾ )  ഒരു വേഷം ചെയ്യുന്നു .

അസോസിയേറ്റ് ഡയറക്ടർ  : ടോം ആന്റണി, ഛായാഗ്രഹണം: മനോജ് ജയദേവൻ, ജോജൻ ആന്റണി ,ആലാപനവും സംഗീത സംവിധാനവും:  ജയ് നായർ , വരികൾ: സിന്ധു നായർ (ബോസ്റ്റൺ), പശ്ചാത്തല സംഗീതം  : ലോയ്ഡ് ജോർജ്ജ്,  എഡിറ്റിംഗ്: മനോജ് ജയദേവൻ എന്നിവരാണ് മറ്റു സാങ്കേതിക പ്രവർത്തകർ .

നമ്മുടെ ജീവിതത്തിൽ നാം നിശ്ചയിക്കുന്ന മുൻഗണനകളെക്കുറിച്ച് കുടിയേറ്റക്കാരായ പല
കുടുംബങ്ങൾക്കും ബന്ധപ്പെടുത്താൻ കഴിയുന്ന ഒരു സൂക്ഷ്‌മമായ സന്ദേശവും , പലപ്പോഴും
തെറ്റിദ്ധരിക്കപ്പെടുന്ന പ്രവാസ ജീവിതത്തിന്റെ തിക്കും തിരക്കും കൂടി പറയുവാനുള്ള ശ്രമമാണ് ഈ ചിത്രം.

ഈ സിനിമയുടെ നിർമ്മാണത്തിന് നൽകിയ പ്രയത്നത്തിനും പിന്തുണയ്ക്കും മുഴുവൻ അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും   ആത്മാർത്ഥമായ നന്ദി അറിയിക്കുന്നതായി സാൻഫ്രാൻസിസ്കോയിലെ കലാ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായ സർഗ്ഗവേദിക്കു വേണ്ടി ടോം ആന്റണിയും വിനോദ് മേനോനും  അറിയിച്ചു.

സിനിമ കാണുവാനുള്ള link
https://youtu.be/VGDKscD1u3w