മാതൃവാത്സല്യത്തിന് മാതൃകയായി “മദേഴ്സ് ഡേ”ആഘോഷം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

14 May 2022

മാതൃവാത്സല്യത്തിന് മാതൃകയായി “മദേഴ്സ് ഡേ”ആഘോഷം

സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ.ഒ)

ചിക്കാഗോ:മോർട്ടൺഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മെയ് എട്ട് ഞായറാഴ്ച മാതൃദിന ആഘോഷം മംഗളകരമായി നടത്തപ്പെട്ടു. അസി. വികാരി ഫാദർ ജോസഫ് തച്ചാറയുടെ കാർമ്മികത്വത്തിൽ രാവിലെ എട്ട് മണിക്കും, പത്തിനും, ഉച്ചയ്ക്ക് 12 മണിക്കും, വൈകിട്ട് അഞ്ചരയ്ക്കും വിശുദ്ധ ബലി അർപ്പിച്ചു. മാതൃ സ്നേഹത്തിന്റെ നിറ മനസ്സുമായി ആയിരക്കണക്കിന് അമ്മമാർ അന്നേ ദിവസം നടന്ന തിരുകർമ്മങ്ങളിൽ പങ്കെടുത്ത് മാതൃ ദിനത്തെ ധന്യമാക്കി. കോവിഡ് മഹാമാരിയുടെ ശമനത്തെ തുടർന്ന് ഈ വർഷം ദൈവാലയത്തിൽ വിശ്വാസ ഗണത്തിന്റെ വൻ ജനതിരക്ക് അനുഭവപ്പെട്ടു.


ഇടവകയിൽ നിന്നും പ്രത്യേകം തയ്യാറാക്കിയ പൂച്ചെണ്ടുകൾ തിരുകർമ്മങ്ങളിൽ പങ്കെടുത്ത ഓരോ അമ്മമാർക്കും നൽകിക്കൊണ്ട് മഹനീയമായ മാതൃത്വത്തെ ആദരിച്ച് മാതൃസ്നേഹം പരസ്പരം പങ്കുവെച്ചു. ശ്രുതിമധുരമായ ഗാനാലാപനത്തോടെ അനിൽ മറ്റത്തിൽക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം മാതൃ ദിനത്തിന് മാറ്റുകൂട്ടി. അകമഴിഞ്ഞ അർപ്പണ മനോഭാവത്തോടെ ഇടവക കൈക്കാരന്മാരായ സാബു കട്ടപ്പുറം, അലക്സ് മുല്ലപ്പള്ളി, കുഞ്ഞച്ചൻ കുളങ്ങര, ജെയിംസ് കിഴക്കേവാലയിൽ, അമൽ കിഴക്കേകുറ്റ് എന്നിവർ സുഖമമായ ആഘോഷ ക്രമീകരണത്തിന് വേണ്ട നേതൃത്വം നൽകി .