എംടിയുടെ ‘ഓളവും തീരവും’ ആരംഭിച്ചു ; ‘ബാപ്പൂട്ടി’യായി മോഹൻലാൽ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

10 July 2022

എംടിയുടെ ‘ഓളവും തീരവും’ ആരംഭിച്ചു ; ‘ബാപ്പൂട്ടി’യായി മോഹൻലാൽ

എംടി വാസുദേവന്‍ നായരുടെ കഥകള്‍ മുൻനിർത്തിയുള്ള ആന്തോളജിയിലെ മോഹൻലാൽ- പ്രിയദർശൻ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ‘ഓളവും തീരവും’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിലാണ് ആരംഭിച്ചത്. സിനിമയുടെ ചിത്രീകരണ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പെരുമഴയിൽ മോഹൻലാൽ ചങ്ങാടം തുഴയുന്ന വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്.1957ൽ പുറത്തിറങ്ങിയ എംടിയുടെ ചെറുകഥയാണ് ‘ഓളവും തീരവും’. മോഹൻലാൽ ചിത്രത്തിൽ ബാപ്പൂട്ടി എന്ന കഥാപാത്രത്തെയാകും അവതരിപ്പിക്കുക.1970ൽ പിഎൻ മേനോന്റെ സംവിധാനത്തിൽ ചെറുകഥ സിനിമയാക്കിയിരുന്നു. മധു ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ജോസ് പ്രകാശ് അവതരിപ്പിച്ച കുഞ്ഞാലി എന്ന വില്ലൻ കഥാപാത്രത്തെ പുതിയ സിനിമയിൽ നടൻ ഹരീഷ് പേരടി ആണ് അവതരിപ്പിക്കുന്നത്.