മന്ത്രി മുഹമ്മദ് റിയാസിന്റെ ‘ന്യൂ ലുക്ക്

sponsored advertisements

sponsored advertisements

sponsored advertisements

12 February 2022

മന്ത്രി മുഹമ്മദ് റിയാസിന്റെ ‘ന്യൂ ലുക്ക്

ദുബായ്:സ്‌റ്റൈലിഷ് ലുക്കില്‍ എത്തിയ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ‘പുതിയ മുഖം’പ്രവാസികള്‍ക്കു മാത്രമല്ല, സി.പി.എം പ്രവര്‍ത്തകര്‍ക്കും ഇപ്പോള്‍ ഏറെ ആവേശമായിരിക്കുകയാണ്. ദുബായില്‍, സ്യൂട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് എക്‌സപോ വേദിയിലെത്തിയ മന്ത്രിയുടെ ഫോട്ടോകള്‍, ഇതിനകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്.

വിനോദസഞ്ചാര വകുപ്പിന്റെ നേട്ടങ്ങളും പദ്ധതികളും അവതരിപ്പിക്കാന്‍, ദുബൈ എക്‌സപോ വേദിയിലെത്തിയ ടൂറിസം മന്ത്രിയാണ്, വേഷവിധാനത്തിലും വ്യത്യസ്തനായത്. റോയല്‍ ബ്ലൂ സ്യൂട്ടിനു പുറമേ, കൂളിംഗ് ഗ്ലാസും ധരിച്ച് ഒന്നാന്തരം ഒരു മാസ് എന്റ്രി തന്നെ ആയിരുന്നു സംഭവിച്ചിരുന്നത്. യുഎഇ മന്ത്രിമാരും നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചകള്‍ കണക്കിലെടുത്തായിരുന്നു ഈ വേഷമാറ്റം.

മന്ത്രിയെ പതിവില്‍നിന്ന് വ്യത്യസ്തമായ വേഷത്തില്‍ കണ്ടതിന്റെ സന്തോഷം സോഷ്യല്‍ മീഡിയകളിലെ കമന്റുകളിലും പ്രകടമാണ്. ട്രോളാന്‍ എത്തിയവര്‍ പോലും, ന്യൂ ജനറേഷന്‍ മന്ത്രിയെ അഭിനന്ദിക്കാനും മറന്നിട്ടില്ല.

മിനിസ്റ്റര്‍ ബ്രോ എന്ന തലക്കെട്ടോടെയാണ്, റിയാസിന്റെ മാസ് എന്‍ട്രിയുടെ ഫോട്ടോ, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യക്കു പുറമേ യു.എസ്.എ , സൗദി അറേബ്യ, ജര്‍മനി രാജ്യങ്ങളുടെ പവലിയനുകള്‍ കൂടി റിയാസ് സന്ദര്‍ശിക്കുകയുണ്ടായി.

മന്ത്രിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ എക്‌സപോ വേദിയിലെത്തിയ മലയാളികള്‍ തിക്കി തിരക്കിയതും പുതിയ കാഴ്ചയാണ്. ആര്‍ക്കും പരിഭവത്തിന് ഇടനല്‍കാതെയാണ് ഗള്‍ഫ് സന്ദര്‍ശന വേളയില്‍ മന്ത്രി റിയാസും ഭാര്യ വീണയും ഫോട്ടോക്ക് പോസ് ചെയ്തിരുന്നത്.

പൊതുമരാമത്ത് – ടൂറിസം മന്ത്രി എന്ന നിലയിൽ, ഏറ്റവും മികച്ച പ്രകടനമാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ റിയാസ് നടത്തിയിരിക്കുന്നത്. പൊതു സമൂഹത്തിനിടയിൽ അദ്ദേഹത്തിന് ലഭിച്ച വലിയ സ്വകാര്യതയാണ്, ഗൾഫ് സന്ദർശന വേളയിലും ഇപ്പോൾ പ്രകടമായിരിക്കുന്നത്.