വാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തല്‍; മൃതദേഹാവശിഷ്ടം കണ്ടെത്തി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

15 February 2022

വാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തല്‍; മൃതദേഹാവശിഷ്ടം കണ്ടെത്തി

പാലക്കാട്: സുഹൃത്തിനെ കൊന്നു കുഴിച്ചുമൂടിയെന്ന യുവാവിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസ് ആണ് സുഹൃത്ത് ആഷിഖിനെ കൊന്ന് കുഴിച്ചുമൂടിയത്. മോഷണക്കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്.

പിന്നില്‍ ലഹരിക്കടത്ത് സംഘമാണോയെന്ന് സംശയിക്കുന്നതായും കൃത്യത്തില്‍ ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടിണ്ടോയെന്ന് പരിശോധിക്കുകയാണെന്നും പോലീസ് പറഞ്ഞു.

2015ല്‍ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ടാണ് മുഹമ്മദിനെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാള്‍ ഇക്കാര്യം പോലീസിനോടു പറഞ്ഞത്. ചിനക്കത്തൂരില്‍ ആളൊഴിഞ്ഞ പറമ്പിലാണ് ആഷിഖിനെ കുഴിച്ചുമൂടിയതെന്നാണ് മുഹമ്മദ് പോലീസിനോടു പറഞ്ഞത്.