നോര്‍ത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ( NACOG 2022 );സില്‍വര്‍ ജൂബിലി കോണ്‍ഫറൻസ് ഡാളസില്‍

sponsored advertisements

sponsored advertisements

sponsored advertisements

21 March 2022

നോര്‍ത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ( NACOG 2022 );സില്‍വര്‍ ജൂബിലി കോണ്‍ഫറൻസ് ഡാളസില്‍

അറ്റ്ലാന്റ: നോര്‍ത്ത് അമേരിക്കയിലെയും കാനഡയിലെയും മലയാളി ദൈവസഭാ സമൂഹത്തിന്റെ പൊതുവേദിയായ NACOG കോണ്‍ഫറൻസിന്റെ സില്‍വര്‍ ജൂബിലി കോണ്‍ഫറൻസ് 2022 ജൂലൈ 21മുതല്‍ 24 വരെ ഡാളസിലെ മെസ്ക്വിറ്റ് കൺവെൻഷൻ സെന്ററില്‍ നടക്കും. പാസ്റ്റര്‍ ജോസ് എണ്ണിക്കാട് (പ്രസിഡന്റ്), പാസ്റ്റര്‍ സണ്ണി താഴാമ്പള്ളം (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ ഏബ്രഹാം തോമസ്(സെക്രട്ടറി), ബ്രദര്‍ വില്‍സണ്‍ വര്‍ഗീസ് (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ദേശീയ കമ്മിറ്റി കോണ്‍ഫറൻസിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.


ലോക പ്രശസ്ത പ്രസംഗകരായ പാസ്റ്റേഴ്സ് ബനിസണ്‍ മത്തായി, പി.സി. ചെറിയാൻ ഷിബു തോമസ് ( OK), ജോകുര്യൻ, സിബി തോമസ്, ആല്‍വിൻ ഉമ്മൻ, ഫിജോയ് ജോണ്‍സണ്‍, സുവി. വില്യം ബെഞ്ചമിൻ എന്നിവരും മറ്റു ദൈവദാസന്മാരും വിവിധ സമ്മേളനങ്ങളില്‍ ശുശ്രൂഷിക്കും. ജൂലൈ 23 ന് രാവിലെ 10 മണിക്ക് നടക്കുന്ന സില്‍വര്‍ ജൂബിലി സമ്മേളനത്തിൽ 50 വര്‍ഷത്തിലധികം കാലം അമേരിക്കയില്‍ താമസിക്കയോ ശുശ്രൂഷിക്കയോ ചെയ്ത NACOG ചുമതലയില്‍ ആയിരുന്ന കര്‍ത്തൃദാസന്മാരെ ആദരിക്കും. സമ്മേളനത്തിന്റെ ആംഗലേയ വിഭാഗത്തിന് സഹോദരന്മാരായ ഡേവിഡ് മാത്യു, ജിനിറ്റ് കുരുവിള, ജോയല്‍ മാത്യു എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.പാസ്റ്റര്‍ എബി മാമ്മൻ (ലോക്കല്‍ കണ്‍വീനര്‍), ബ്രദര്‍ ജോഷ്വ ജോസഫ് (ലോക്കല്‍ കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍ ഫിനോയി ജോണ്‍സണ്‍ (ലോക്കല്‍ സെക്രട്ടറി), ബ്രദര്‍ വര്‍ഗീസ് തോമസ് (ലോക്കല്‍ ട്രഷറര്‍) എന്നിവര്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.
www.nacogconference.com എന്ന വെബ്സൈറ്റില്‍ രജിസ്ട്രേഷൻ ചെയ്യാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

വാർത്ത: രാജൻ ആര്യപ്പള്ളില്‍, അറ്റ്ലാന്റ