കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് രാഷ്ട്രപതിയുടെ മെഡല്‍

sponsored advertisements

sponsored advertisements

sponsored advertisements

25 January 2022

കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് രാഷ്ട്രപതിയുടെ മെഡല്‍

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. രാജ്യത്ത് 939 ഉദ്യോഗസ്ഥര്‍ പൊലീസ് മെഡലിന് അര്‍ഹരായി. കേരളത്തില്‍ നിന്നുള്ള 10 ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തവണ പുരസ്‌കാരം.

കൊച്ചി പൊലീസ് കമ്മീഷണറും ഐജിയുമായ സി നാഗരാജു, എസ്പി ജയശങ്കര്‍ രമേശ് ചന്ദ്രന്‍, അസി. കമീഷണര്‍ എം കെ ഗോപാലകൃഷ്ണന്‍, ഡിവൈഎസ്പിമാരായ മുഹമ്മദ് കബീര്‍ റാവുത്തര്‍, ആര്‍ കെ വേണുഗോപാല്‍, ടിപി ശ്യാം സുന്ദര്‍, ബി കൃഷ്ണകുമാര്‍, എസ്‌ഐമാരായ സാജന്‍ കെ ജോര്‍ജ്, ശശികുമാര്‍ ലക്ഷ്മണന്‍, സിപിഒ ഷീബ കൃഷ്ണന്‍കുട്ടി എന്നിവര്‍ക്കാണ് പൊലീസ് മെഡലുകള്‍.