നന്ദി ചൊല്ലിത്തീര്‍ക്കുവാന്‍ (ചരിത്രകഥ-രാജു മൈലപ്ര)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

23 November 2022

നന്ദി ചൊല്ലിത്തീര്‍ക്കുവാന്‍ (ചരിത്രകഥ-രാജു മൈലപ്ര)


രാജു മൈലപ്ര
വളരെ ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ അമേരിക്കക്കാരുടെ ഓണമാണ് ‘താങ്ക്സ് ഗിവിംഗ്’. മലയാളിയുടെ മഹാബലിയാണ് സായിപ്പിന്‍റെ സാന്താക്ലോസ്.
കുറച്ചു ബ്രിട്ടീഷുകാര്‍ മേഫ്ളവര്‍ എന്ന പാക്കപ്പലില്‍ കയറി അമേരിക്കയുടെ ഒരു തീരത്തു ലാന്‍ഡു ചെയ്തു. പട്ടിണിപ്പാവങ്ങളായ അവരെ ഇവിടെ നേരത്തെതന്നെ തമ്പടിച്ചിരുന്ന ഇന്ത്യാക്കാര്‍, കൃഷി ചെയ്യുവാനും കന്നുകാലികളെ വളര്‍ത്തുവാനും പരിശീലിപ്പിച്ചു. ചോളം, മധുരക്കിഴങ്ങ് തുടങ്ങിയവയായിരുന്നു കൃഷി ചെയ്തത്. കൂട്ടത്തില്‍ ടര്‍ക്കി കോഴികളെയും. സമൃദ്ധമായ വിളവ് ലഭിച്ച ബ്രിട്ടീഷ് അഭയാര്‍ത്ഥികള്‍, നന്ദി സൂചകമായി തങ്ങളുടെ കൃഷി ആശാډാരായ ഇന്ത്യാക്കാര്‍ക്ക് ഒരു വിരുന്നു നല്കി. പുഴുങ്ങിയ ടര്‍ക്കി (അന്ന് ഓവന്‍ കണ്ടുപിടിച്ചിരുന്നില്ല), മധുരക്കിഴങ്ങ്, ബീന്‍സ് പുഴുങ്ങിയത് തുടങ്ങിയ വിഭവങ്ങള്‍. ഇതു ശരിയായി ദഹിക്കുവാന്‍ വേണ്ടി, ഡിന്നറിനു മുന്‍പും പിന്‍പും വൈല്‍ഡ് ടര്‍ക്കി എന്ന മദ്യവും വിളമ്പുന്ന പതിവുണ്ടായിരുന്നു.
കാലം കുറച്ചു കഴിഞ്ഞതോടു കൂടി ടര്‍ക്കി കോഴികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. ഡിമാന്‍ഡിനേക്കാള്‍ കൂടുതല്‍ പ്രൊഡക്ഷന്‍! ഇതെങ്ങനെ വിറ്റഴിക്കാമെന്നു കാപ്പിറ്റലിസ്റ്റുകളായ സായിപ്പډാര്‍ തലപുകഞ്ഞാലോചിച്ചു. അവരുടെ മണ്ടയില്‍ ഉദിച്ച ബുദ്ധിയാണ് താങ്ക്സ് ഗിവിങ്ങും ടര്‍ക്കി ഡിന്നറും.
ആദ്യകാലങ്ങളില്‍ അമേരിക്കയിലെത്തിയ മലയാളികള്‍ ഇവിടുത്തെ പല ആചാരങ്ങളും വികലമായി അനുകരിച്ചു. തുടക്കത്തില്‍ മലയാളി പുരുഷډാര്‍ പലരും തുക്കടാ കമ്പനികളിലാണ് ജോലി ചെയ്തിരുന്നത്. അക്കാലത്ത് മുതലാളികള്‍ തൊഴിലാളികളായ പുവര്‍ മലയാളികളെ സന്തോഷിപ്പിക്കുവാന്‍ ഫ്രോസണ്‍ ടര്‍ക്കി സമ്മാനമായി കൊടുത്തിരുന്നു.
ഇതിനെ വെട്ടിയും അറത്തും മുറിച്ചും ഇറച്ചിമസാലയുമിട്ട് കറിവെച്ചു നോക്കിയെങ്കിലും അത്ര ശരിയായില്ല. കൂടെ ജോലി ചെയ്യുന്നവരോട് ചോദിച്ചു മനസ്സിലാക്കി, മലയാളി സ്ത്രീകള്‍ ടര്‍ക്കി ബേക്കു ചെയ്യുന്ന വിധം ഒരുവിധം പഠിച്ചെടുത്തു. പക്ഷേ, പലരും ടര്‍ക്കിയുടെ കുടലും പണ്ടവുമെല്ലാം അതിനകത്തു വെച്ചുതന്നെയാണ് ബേക്കു ചെയ്തത്.
കുറേ പരീക്ഷണ പരാജയങ്ങള്‍ക്കു ശേഷമാണ് ടര്‍ക്കിയുടെ പിന്‍വാതിലില്‍ കൂടി സ്റ്റഫിംഗ് നിറച്ചു ബേക്കു ചെയ്യുവാന്‍ തുടങ്ങിയത്.
അന്ന് താങ്ക്സ് ഗിവിംഗിനു കൂട്ടുകാര്‍ അപ്പാര്‍ട്ടുമെന്‍റില്‍ ഒരുമിച്ചു കൂടുമായിരുന്നു. ഡിന്നറിനു മുന്‍പ് ഡ്രിങ്ക്സ് ഉണ്ടായിരുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അന്നു മലയാളികളുടെ പ്രീമിയം ബാന്‍ഡ് ‘ജോണി വാക്കര്‍ റെഡ്ലേബ’ലായിരുന്നു. ഒരു പൈന്‍റുണ്ടെങ്കില്‍ നാലഞ്ചു പേര്‍ക്ക് പൂസാകുവാന്‍ അതു ധാരാളം.
കുപ്പി പൊട്ടിക്കുന്നതിനു മുന്‍പ്തന്നെ ഇന്നത്തേപ്പോലെ തന്നെ അന്നും ‘മതി കുടിച്ചത്, ഡ്രൈവ് ചെയ്യുവാനുള്ളതാ’ എന്നു പറഞ്ഞ് ഭാര്യമാര്‍ ഭര്‍ത്താക്കډാരെ കണ്ണുരുട്ടി കാണിക്കുമായിരുന്നു. ഇക്കാര്യത്തില്‍ നമ്മുടെ സ്ത്രീകള്‍ കുറച്ചുകൂടി ലിബറല്‍ ആകേണ്ടതുണ്ട്.
നവംബറിന്‍റെ നാലാമത്തെ വ്യാഴാഴ്ചയാണല്ലോ താങ്ക്സ് ഗിവിംഗ് ആഘോഷിക്കുന്നത്. അതിന്‍റെ അടുത്ത ദിവസമാണ് അമേരിക്കയില്‍ ഏറ്റവുമധികം വില്പന നടക്കുന്ന ‘ബ്ലാക്ക് ഫ്രൈഡേ.’
അമേരിക്കയില്‍ എത്തിയ കാലത്ത് ഈ ദിവസം ‘കറമ്പډാര്‍ക്കു’ മാത്രമുള്ള ഒരു ഷോപ്പിംഗ് ഡേയാണെന്നാണ് ഞാന്‍ ധരിച്ചിരുന്നത്. പിന്നീടാണ് ഏറ്റവും വലിയ ആദായവില്പന നടക്കുന്ന ദിവസമാണ് ബ്ലാക്ക് ഫ്രൈഡേ എന്നു ഞാന്‍ മനസ്സിലാക്കിയത്. അതായത് നൂറു ഡോളറിന്‍റെ സാധനത്തിന് ഇരുനൂറു ഡോളര്‍ വിലയിട്ട്, നൂറ്റിയന്‍പത് ഡോളറിനു വില്‍ക്കുന്ന ടെക്നിക്. കടകള്‍ തുറക്കുന്നതിനു മുന്‍പുതന്നെ വലിയ ക്യൂ ആണ്. കടയുടെ ഷട്ടറു തുറന്നാലുടന്‍ അകത്തേക്കൊരു പാച്ചിലാണ്. കൈയില്‍ കിട്ടുന്നതെല്ലാം വലിച്ചുവാരിയെടുക്കും.
അടുത്ത ദിവസം അതിലും വലിയ ക്യൂ- ഈ വാങ്ങിച്ചതെല്ലാം തിരിച്ചുകൊടുക്കുവാനുള്ള തിരക്ക്.
‘മേസിസ് താങ്ക്സ് ഗിവിംഗ് ഡേ പരേഡ്’ വലിയൊരു സംഭവമാണ്. പരേഡിന്‍റെ അവസാനമാണ് സാന്‍റാക്ലോസിന്‍റെ എഴുന്നള്ളത്ത്.
സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും മണികിലുക്കവുമായി ക്രിസ്മസ് പടിവാതില്‍ക്കല്‍ എത്തിയിരിക്കുന്നു എന്ന വിളംബരവുമായി.
ചരിത്രം എന്തായാലും നമ്മള്‍ക്കു കിട്ടിയ സൗഭാഗ്യങ്ങള്‍ക്കു നന്ദി പറയുവാന്‍ വേണ്ടി ഒരു ദിവസം മാറ്റിവെച്ചിരിക്കുന്നത് നല്ല കാര്യം.
എല്ലാവര്‍ക്കും താങ്ക്സ് ഗിവിംഗ് മംഗളങ്ങള്‍!

രാജു മൈലപ്ര