എയ്ഞ്ചൽ മോളി ജോൺ
ടെക്സാസ്
ഏകാന്തതയുടെ ആ നിമിഷങ്ങളില്‍
ഞാനൊരു വിതുമ്പലായ് മാറി
വേനലില്‍ പൊള്ളുന്ന ചൂടിലെ
നനുത്ത കാറ്റായ് മാറിയിട്ടും
ഇരുട്ടിന്‍റെ ഭയാനതയില്‍
ഉരുകിയൊലിക്കുന്ന നാളമായ് തീര്‍ന്നിട്ടും
സ്വപ്‌നങ്ങള്‍ ഉണങ്ങിയ ഒരു
കരിയിലയായ് പറന്നകലുന്നത്
വൈകിയ വേളയില്‍ ഞാന്‍
തിരിച്ചറിഞ്ഞപ്പോള്‍
മനസിന്‍റെ അറകളിലെ
പൊള്ളുന്ന വിങ്ങലുകള്‍
കണ്ണീര്‍ മുത്തായി മാറികഴിഞ്ഞിരുന്നു
വ്രണിത വികാരങ്ങള്‍ എന്നെ
ഒരു കല്പ്രതിമയായ് മാറ്റികഴിഞ്ഞിരുന്നു
ഉരുകിയൊലിക്കുന്ന വേദനകളെ
പുഞ്ചിരിയാല്‍ മറക്കുബോഴും
നഷ്ടസ്വപ്നങ്ങളെ നെഞ്ചോടു ചേര്‍ത്ത്
കണ്ണീര്‍ കായലില്‍ മുങ്ങുമ്പോഴും
അറിഞ്ഞിരുന്നില്ല ഞാനൊരു
പാഴ്മുരളിയായ് തീരുമെന്ന്
ഉടഞ്ഞു പോകുന്നൊരു
പളുങ്ക് പത്രമാണെന്നു
മരണമെന്ന ക്രൂരതയെ സ്നേഹിച്ച
മഞ്ഞുതുള്ളിയുടെ
നിഷ്കളങ്കത ആകുമെന്ന്.

ടെക്സാസ്