നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹത്തിന് അതിഥിയായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ

sponsored advertisements

sponsored advertisements

sponsored advertisements

9 June 2022

നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹത്തിന് അതിഥിയായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ

നടി നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹത്തിന് അതിഥിയായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ബോളിവുഡ് താരം കത്രീന കൈഫിനും വിവാഹത്തിന് ക്ഷണമുണ്ട്. ശരത് കുമാർ, കാർത്തി, ദിവ്യദർശിനി, ദിലീപ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ചടങ്ങുകൾ നടക്കുന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ബോളിവുഡ് ചിത്രത്തിൽ ഷാരൂഖ് ഖാനൊപ്പം നയൻതാരയും വേഷമിടുന്നുണ്ട്.

ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങൾക്കും പ്രവേശനമില്ല. അതിഥികൾക്കു പോലും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നതിൽ വിലക്കുണ്ട്. മെഹന്ദി ചടങ്ങ് ജൂൺ എട്ടിനു രാത്രിയായിരുന്നു. എന്നാൽ ഇതിന്റെ ചിത്രങ്ങളോ വിഡിയോകളെ കാണാൻ അൽപം കാത്തിരിക്കേണ്ടി വരും.പകരം, വ്യാഴാഴ്ച ഉച്ചയോടെ വിവാഹചിത്രങ്ങൾ പുറത്തുവിടുമെന്ന് വിഘ്നേഷ് ശിവൻ അറിയിച്ചു. സിനിമാ മേഖലയിലുള്ളവരടക്കമുള്ള പ്രമുഖർക്കുവേണ്ടി സത്കാരവും നടത്തുന്നുണ്ട്. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും. വിവാഹച്ചടങ്ങുകൾ ഡോക്യുമെന്ററി പോലെ ചിത്രീകരിക്കുന്നുണ്ട്. സംവിധായകൻ ഗൗതം മേനോനാണ് ഇതിന്റെ സംവിധാനം നിർവഹിക്കുന്നതെന്നാണ് സൂചന. വിവാഹച്ചടങ്ങിന്റെ സംപ്രേഷണാവകാശം ഒ.ടി.ടി. പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സിനാണ്.

തിരുപ്പതിയില്‍ വെച്ച് വിവാഹം നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് മഹാബലിപുരത്തെ റിസോര്‍ട്ടിലേക്ക് വിവാഹ വേദി മാറ്റിയത്. അനുഷ്‌ക-വിരാട് കോഹ്ലി, കത്രീന കൈഫ്-വിക്കി കൗശാല്‍ എന്നിവരുടേത് തുടങ്ങി പല താര വിവാഹങ്ങളും നടത്തിയ ഷാദി സ്‌ക്വാഡ് ഇവന്റ് കമ്പനിയാണ് നയന്‍താര-വിഘ്നേഷ് വിവാഹവും ഏറ്റെടുത്തിരിക്കുന്നത്.