വിഘ്‌നേഷ് ശിവന് നയന്‍താര വിവാഹസമ്മാനമായി 20 കോടിയുടെ ബംഗ്ലാവ് നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍

sponsored advertisements

sponsored advertisements

sponsored advertisements

10 June 2022

വിഘ്‌നേഷ് ശിവന് നയന്‍താര വിവാഹസമ്മാനമായി 20 കോടിയുടെ ബംഗ്ലാവ് നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍

വിഘ്‌നേഷ് ശിവന് നയന്‍താര വിവാഹസമ്മാനമായി 20 കോടിയുടെ ബംഗ്ലാവ് നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ . നയന്‍താരയ്ക്ക് വിഘ്‌നേഷ് 5 കോടി വിലവരുന്ന ഡയമണ്ട് മോതിരമാണ് സമ്മാനമായി നല്‍കിയത്.
കഴിഞ്ഞ ദിവസമായിരുന്നു പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നത്. ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സിനിമാലോകത്തെ സുഹൃത്തക്കളും മാത്രമേ ഉണ്ടായിരുന്നുള്ളു .രാധിക ശരത്കുമാര്‍, സൂര്യ, ജ്യോതിക, വിജയ്, രജനികാന്ത്, ഷാരൂഖ് ഖാന്‍, ശരത് കുമാര്‍, കാര്‍ത്തി, ദിവ്യദര്‍ശിനി, ദിലീപ്, എ.എല്‍ വിജയ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖര്‍ വിവാഹത്തിനെത്തിയിരുന്നു.

വിവാഹ ചിത്രങ്ങള്‍ വിഘ്നേഷ് ശിവനാണ് പുറത്തു വിട്ടത്. ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു.ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും.വിവാഹച്ചടങ്ങിന്റെ സംപ്രേഷണാവകാശം ഒ.ടി.ടി. പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സിനാണ്. ഗൗതം മേനോൻ ആണ് വിവാഹ വീഡിയോ സംവിധാനം ചെയ്യുന്നത് .

ഏഴ് വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. വിഘ്നേഷ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന സിനിമയുടെ സെറ്റില്‍വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.