നായർ ബനവലന്റ് അസോസിയേഷൻ പിക്നിക്ക് വൻ വിജയം 

sponsored advertisements

sponsored advertisements

sponsored advertisements

22 August 2022

നായർ ബനവലന്റ് അസോസിയേഷൻ പിക്നിക്ക് വൻ വിജയം 

ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ പിക്നിക് വന്‍ വിജയമായി. കോവിഡ് മഹാമാരിക്കു ശേഷം ആദ്യമായി സംഘടിപ്പിച്ച പിക്നിക്കില്‍ നിരവധി പേര്‍ ഉത്സാഹത്തോടെ പങ്കെടുത്തു.

ആഗസ്റ്റ് 21-ാം തിയ്യതി ഞായറാഴ്ച രാവിലെ പത്തുമണി മുതൽ ക്വീൻസിലുള്ള ആലി പോണ്ട് പാർക്കിൽ വെച്ചായിരുന്നു വിപുലമായ പരിപാടികളോടെ പിക്നിക്ക് സംഘടിപ്പിച്ചത്.

വിവിധ കായിക മത്സരങ്ങളോടെ നടന്ന പിക്നിക്കിന് നേതൃത്വം കൊടുത്തവരിൽ പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ, ജനറൽ സെക്രട്ടറി സേതു മാധവൻ, ട്രഷറർ ഗോപിനാഥക്കുറുപ്പ്, ട്രസ്റ്റീ ബോർഡ് ചെയർമാൻ രഘുവരൻ നായർ എന്നിവർ അഭിനന്ദനം അർഹിക്കുന്നു.

വിമൻസ് ഫോറം പ്രവർത്തകരായ ലക്ഷ്മി രാംദാസ്, രാധാമണി നായർ, ലതിക നായർ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രുചികരമായ ഭക്ഷണം പിക്നിക്കിന്റെ സവിശേഷതകളിൽ ഒന്നായിരുന്നു. രഘുനാഥൻ നായർ, സുധാകരൻ പിള്ള, പ്രഭാകരൻ നായർ, ശശി പിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബാര്‍ബിക്യു.

കായിക മത്സരങ്ങൾക്ക് റാണി നായർ, ബാബു മേനോൻ, നരേന്ദ്രനാഥൻ നായർ, എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് ന്യൂജേഴ്സിയിൽ നിന്നുള്ള ഉണ്ണിക്കൃഷ്ണൻ നായർ സ്പോൺസർ ചെയ്ത സമ്മാനവും നല്‍കി.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ