നായർ ബനവലന്റ് അസോസിയേഷൻ ഓണാഘോഷം സെപ്തംബര്‍ 10 ശനിയാഴ്ച

sponsored advertisements

sponsored advertisements

sponsored advertisements

29 August 2022

നായർ ബനവലന്റ് അസോസിയേഷൻ ഓണാഘോഷം സെപ്തംബര്‍ 10 ശനിയാഴ്ച

ന്യൂയോർക്ക്: കോവിഡ് എന്ന മഹാവ്യാധി വരുത്തിവച്ച വലിയ ഒരു ഇടവേളക്കു ശേഷം ന്യൂയോർക്കിലെ നായർ ബനവലന്റ് അസോസിയേഷൻ തിരുവോണം ആഘോഷിക്കാൻ ഒത്തുചേരുന്നു. സെപ്തംബര്‍ 10 ശനിയാഴ്ച രാവിലെ11 മണിമുതൽ ന്യൂ ഹൈഡ് പാർക്കിലുള്ള വൈഷ്ണവ ടെമ്പിൾ ഓഡിറ്റോറിയത്തിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കാനാണ് തീരുമാനമെന്ന് പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ പറഞ്ഞു.

പൂക്കളമിടൽ, മഹാബലിയെ വരവേല്പ്, ചെണ്ടമേളം, ഓണസദ്യ, വിവിധ നൃത്തനൃത്യങ്ങൾ എന്നിവ പരിപാടികളിൽ ചിലതു മാത്രമാണെന്ന് സെക്രട്ടറി സേതുമാധവൻ, ട്രഷറർ ഗോപിനാഥക്കുറുപ്പ്, ട്രസ്റ്റീ ബോർഡ് ചെയർമാൻ രഘുവരൻ നായർ എന്നിവര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ

കൂടുതൽ വിവരങ്ങൾക്ക് ഫ്ലയര്‍ കാണുക.