നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

16 August 2022

നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു

കൊച്ചി: സിനിമ- സീരിയൽ നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു. 85 വയസ്സായിരുന്നു. ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ടാണ് ​ഗോപി സിനിമയിൽ ശ്രദ്ധേയനാകുന്നത്. തിരുവല്ലയിൽ വച്ചായിരുന്നു അന്ത്യം. ശീലാബതി, അശ്വാരൂഡൻ, പകർന്നാട്ടം, കാളവർക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡൻ, തനിയെ, ആനന്ദഭൈരവി, ഉൽസാഹ കമ്മിറ്റി, ആലിഫ് എന്നിവയുൾപ്പെടെ ഏറെ മലയാള സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു. സിനിമകൾ കൂടാതെ സീരിയലുകളിലും നെടുമ്പ്രം ഗോപി അഭിനയിച്ചിട്ടുണ്ട്. കമലമ്മ ആണ് നെടുമ്പ്രം ഗോപിയുടെ ഭാ​ര്യ. റിട്ടയേർഡ് ഹെഡ് മിസ്ട്രസായിരുന്നു. സുനിൽ ജി നാഥ്, സുനിത, സുബിത എന്നീ മൂന്ന് മക്കളാണ്.