ചെമ്പരത്തിപൂവ്വ് (കവിത -നീത സുഭാഷ് )

sponsored advertisements

sponsored advertisements

sponsored advertisements

25 January 2022

ചെമ്പരത്തിപൂവ്വ് (കവിത -നീത സുഭാഷ് )

ചുമന്ന ചെമ്പരത്തി പൂവ്വേ,
നിന്നെക്കുറിച്ചെന്തേ പലരും
വൃഥാപവാദം പറയുന്നത്
നിന്നെയെന്താണ് പലരും
ഭ്രാന്തിയായി മുദ്രചാർത്തിയത്
നിന്നിലെ നന്മയറിയാതെ
മഹത്വമാം ഗുണങ്ങളറിയാതെ
നിൻ മനം നോവുന്നതറിയാതെ
പലരും നിന്നെ അപഹസിക്കുന്നു,
പരിഹസിക്കുന്നു
എങ്കിലും പൂവ്വേ നീയോ
എല്ലാം വൃഥാഭാവിലെടുത്ത്
നിറ പുഞ്ചിരിയോടെ നിലകൊള്ളുന്നു

അപ്പോൾ ആർക്കാണ്
പ്രിയ പൂവ്വേ
ശരിക്കും ചിത്തഭ്രമമുള്ളത്
അതറിഞ്ഞാണോ
നീ ഒരു യോഗിനിയെപോലെ
സദാ പുഞ്ചിരി തൂകി
നിലകൊള്ളുന്നത്.