NEWS DETAILS

26 May 2023

ന്യൂജേഴ്സി ഇടവക പ്രഥമദിവ്യകാരുണ്യസ്വീകരണം നടത്തപ്പെട്ടു

ക്നാനായ റീജിയൺ ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ അഞ്ചാം വാർഷിക പ്രഥമദിവ്യകാരുണ്യസ്വീകരണം മെയ് 13 ശനിയാഴ്ച വൈകുന്നേരം 4pm ന് നടത്തപ്പെട്ടു.അഞ്ചു വാഴകാട്ട്,ജാസൺ വള്ളോപ്പള്ളിൽ, നയോമി മലയിൽ,റ്റോം മനക്കാപറമ്പിൽ തുടങ്ങിയ നാല് കുട്ടികൾ അന്നേദിവസം പ്രഥമദിവ്യകാരുണ്യം സ്വീകരിച്ചു.ചടങ്ങ് മാതാപിതാക്കവിടെയും കുട്ടികളുടെയും പ്രദക്ഷിണത്തോടെ ആരംഭിച്ചു.തുടർന്ന് വി.കുർബ്ബാന,പ്രഥമ ദിവ്യകാരുണ്യസ്വീകരണത്തിന് ശേഷം ദൈവാലയത്തിന് സമീപമുള്ള ബെമിട്രിയൂസ് ബാൻക്വിറ്റ് ഹാളിൽ സ്നേഹവിരുന്നും വിവിധ പരുപാടികളും നടത്തപ്പെട്ടു.പ്രഥമദിവ്യകാരുണ്യസ്വീകരണ ഒരുക്കങ്ങൾ  ഇടവക കൈക്കാരൻമാരായ ഷാജി വെമ്മേലിൽ, സിജു കളപുരകുന്നുംപുറം,ബിജു മുതലുപിടിയിൽ എന്നിവർ നേതൃത്വം നൽകി.