പുതിയ വിഷുക്കാലം (കവിത -മധു നായർ)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements


14 April 2022

പുതിയ വിഷുക്കാലം (കവിത -മധു നായർ)

പൂക്കാതിരിക്കുവാനാകാ കണിക്കൊന്ന
പൂത്തു നിന്നൂ വഴിവക്കിൽ

പാട്ടുകൾ പാടാൻ മറക്കാ വിഷുപ്പക്ഷി
പാട്ടുകൾ പാടിപ്പറന്നു

കണിയായൊരുങ്ങാൻ വിളഞ്ഞ കണി —
വെള്ളരി വിളവു തോട്ടത്തിലുറങ്ങി

വേണ്ടെന്നു വച്ചു ഞാൻ വിഷുക്കണിയിക്കുറി
വേവുന്ന മാനസമോടെ

മരണ മഴ പെയ്യുന്ന രാജ്യങ്ങളാകവേ
വ്യഥ പൂണ്ടുഴറി നീറുമ്പോൾ

കണിയൊരുക്കാനെനിക്കാവില്ല വിഷുവിന്റെ
മധുരം വിളമ്പുവാനില്ല

കൈനീട്ടമായി ഞാൻ ലോകത്തിനേകുന്നു
പ്രാർത്ഥന മാത്രമെൻ ഹൃത്തിൽ നിന്നും

ശാന്തമാകട്ടെ അയൽ രാജ്യ ദുഃഖങ്ങൾ
ലോകാ സമസ്താ സുഖിനോ ഭവന്തു …