ന്യൂ യോർക്ക് സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ഫൊറാന ദേവാലയത്തിൽ പത്താം വാർഷിക തിരുന്നാൾ മെയ് 20, 21, 22 തീയതികളിൽ

sponsored advertisements

sponsored advertisements

sponsored advertisements

17 May 2022

ന്യൂ യോർക്ക് സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ഫൊറാന ദേവാലയത്തിൽ പത്താം വാർഷിക തിരുന്നാൾ മെയ് 20, 21, 22 തീയതികളിൽ

ന്യൂ യോർക്ക് : ലോങ് ഐലൻഡ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ മധ്യസ്ഥനായ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുന്നാൾ മെയ് 20, 21, 22 തീയതികളിൽ ആഘോഷിക്കുന്നു. വിശുദ്ധന്ൻ്റെ അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.

മെയ് 20 വെള്ളിയാഴ്ച തിരുനാളിനു തുടക്കം കുറിച്ചുകൊണ്ട് വൈകുന്നേരം 7:30ന് ഇടവക വികാരി ഫാ. ജോസ് തറയ്ക്കലിൻ്റെ നേതൃത്വത്തിൽ കൊടിയേറ്റ് നടത്തപ്പെടും. തുടര്‍ന്ന് ലതീഞ്ഞും, നൊവേനക്കും ശേഷം മരിച്ചവരെ അനുസ്മരിച്ചുകൊണ്ടുള്ള വിശുദ്ധ കുർബാനയും അർപ്പിക്കുന്നതാണ്.

മെയ് 21 ശനി വൈകുന്നേരം 5 മണിക്ക് മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ (കോട്ടയം അതിരൂപത സഹായ മെത്രാൻ) മുഖ്യ കാർമ്മികത്വത്തിലും, റോക്‌ലാൻഡ് ക്നാനായ കത്തോലിക്ക പള്ളിവികാരിയും ക്നാനായ കാത്തലിക് റീജിയന്റെ വൊക്കേഷൻ കോർഡിനേറ്ററുമായ ബിബിയച്ചന്റെ സഹകാർമ്മികത്വത്തിലും ലദീഞ്ഞും വിശുദ്ധ കുർബാനയും തുടർന്ന് സ്‌നേഹവിരുന്നും നടത്തപ്പെടും. തദവസരത്തിൽ ഈ ഇടവകയിൽനിന്നും ഇപ്പോൾ വൈദിക വിദ്യാർത്ഥിയായിക്കുന്ന മോസസ് പുത്തുപള്ളിമാലിക്ക് വൈദികവേഷം അഭിവന്യ പിതാവ് ആശീർവദിച്ചു നൽകുന്നതുമാണ്. ഇടവകയിലെ വിവിധ ഭക്ത സംഘടനകൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.

മെയ് 22 ഞായർ രാവിലെ 10:30 മണിക്ക് ബോബനച്ചന്റെ (വികാരി, സെന്റ്. ആന്തനീസ് ക്നാനായ കത്തോലിക്ക പാരിഷ്, സാൻ അന്തോണിയോ, ടെക്സാസ്) പ്രധാന കാർമികത്വത്തിൽ ആഘോഷമായ തിരുന്നാൾ റാസ കുർബാന നടത്തപ്പെടും. തദവസരത്തിൽ ഫാ. മൈക്കിൾ നെടുംതുരുത്തിയിൽ (മുൻ ഡയറക്ടർ, ക്നാനായ കത്തോലിക്ക മിഷൻ, ന്യൂയോർക്ക്) തിരുന്നാൾ സന്ദേശം നൽകുന്നതാണ്. തുടർന്നു ലോങ് ഐലൻഡ് താളലയം അവതരിപ്പിക്കുന്ന വാദ്യഘോഷ ചെണ്ട മേളത്തോടുകൂടി പ്രൗഢഗംഭീരമായ തിരുന്നാൾ പ്രദിക്ഷണം. അതിനുശേഷം സ്‌നേഹവിരുന്നും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കുവാൻ പള്ളിയങ്കണത്തിൽ വിവിധ മിനിസ്ട്രികളുടെ മേൽനോട്ടത്തിൽ കാർണിവലും സജ്ജീകരിച്ചിരിക്കുന്നു. വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ കല്ലും തൂവാല ഏഴുന്നെള്ളിക്കുവാനുള്ള സൗകര്യം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്.

ഈ ഇടവകയുടെ പത്താമത്തെ ഇടവക തിരുന്നാൾ നടത്തുവാൻ, സ്പോൺസർ ചെയ്തിരിക്കുന്നത് ചിക്കാഗോയിൽ സ്ഥിരതാമസ്സക്കാരായ സിറിൽ & സുജ കട്ടപ്പുറമാണ്. തങ്ങൾക്കു ലഭിച്ച ദൈവാനുഗ്രഹങ്ങൾക്കു നന്ദിയർപ്പിക്കുവാനും, പത്താമത്തെ ഇടവക തിരുന്നാൾ അവരോടൊപ്പം എറ്റം ഭക്തി നിർഭരവും ആഘോഷപ്രദമാക്കുവാൻ ഇടവക വികാരി ഫാ. ജോസ് തറക്കൽ, കൈക്കാരന്മാരായ ജോസ് കോരക്കുടിലിൽ, ബാബു തൊഴുതുങ്കൽ, സജി ഒരപ്പാങ്കൽ, പാരിഷ് കൗൺസിൽ സെക്രട്ടറി എബ്രാഹം തെർവാലകട്ടേൽ, സാക്രിസ്റ്റൻ ജോമോൻ ചിലമ്പത് എന്നിവരുടെ നേത്വർത്തത്തിൽ എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നു.

അനൂപ് മുകളേൽ (പി.ർ.ഓ.)