ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ ദൈവാലയത്തിൽ കൊന്തനമസ്കാര സമാപനം

sponsored advertisements

sponsored advertisements

sponsored advertisements

3 November 2022

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ ദൈവാലയത്തിൽ കൊന്തനമസ്കാര സമാപനം

ന്യൂജേഴ്സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ കൊന്തനമസ്കാരമാസ സമാപനം ഏറെ ഭക്ത്യാദരപൂർവ്വം നടത്തപ്പെട്ടു. വിവിധ കൂടാരയോഗങ്ങളിൽ ഒരു മാസമായി നടത്തി വന്ന കൊന്തനമസ്കാര മാസാചരണമാണ് ഇടവകയിൽ മാസാവസാനം ഏറെ ആഘോഷമായി നടത്തപ്പെട്ടത്. ആരാധനയും കൊന്തനമസ്കാരവും വിശുദ്ധ കുർബ്ബാനയും ജപമാല പ്രദക്ഷിണവും നേർച്ചവിതരണവും നടത്തപ്പെട്ടു. തിരുകർമ്മങ്ങൾക്ക് ഫാ: തോമസ്സ് ആദോപള്ളിൽ നേതൃത്വം നൽകി. കുട്ടികളുടെ നേതൃത്വത്തിൽ ദൈവാലയം അലകരിക്കുകയും കൊന്തനമസ്കാരത്തിന് നേതൃത്വം നൽകുകയും ചെയ്തു. വിവിധ കൂടാരയോഗ കൊന്തനമസ്കാരത്തിന് കൂടാരയോഗ കോർഡിനേറ്റർമാർ നേതൃത്വം നൽകി.