ന്യൂ ജേഴ്‌സി: ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മിഷൻ ഞായർ ആചരണം ശ്രദ്ധേയമായി. വിശുദ്ധ കുർബ്ബാനയും ജപമാലറാലിയുടെ അനുഭവവും സ്വന്തമാക്കി നാവിൽ കൊതിയൂറുന്ന വൈവിധ്യമാർന്ന ഭക്ഷണസാധനങ്ങളുടെ ‘ബേക് സേൽ’ ആണ് മിഷൻ ഞായറാഴ്ച ഒരുക്കിയത്. മുഴുവൻ ഭക്ഷണസാധനങ്ങളും മിഷൻ ലീഗ് കുട്ടികൾ വീടുകളിൽ നിന്നും സ്വന്തമായി പാചകം ചെയ്‌തു കൊണ്ട് വരുകയും ഏറ്റവും മികച്ചവ ജഡ്‌ജസ് തിരഞ്ഞെടുക്കുകയും ചെയ്‌തു. അലീഷാ പോളപ്രായിൽ, ജെസ്‌വിൻ കളപുരകുന്നുമ്പുറം, അഞ്ജലി വാഴക്കാട്ട്, അല്ലി & ഹന്നാ വാഴക്കാട്ട്, അലിസാ വെളുത്തേടത്തുപറമ്പിൽ, ആദിത്യ വാഴക്കാട്ട്, ലിവോൺ മാന്തുരുത്തിൽ എന്നിവർ വിവിധ വിഭാഗത്തിൽ സമ്മാനാർഹരായി. മിഷൻ ഞായർ ഫണ്ട് ശേഖരണത്തിനായി നടത്തിയ തംബോല മത്സരത്തിൽ ആളുകൾ ആവേശപൂർവം പങ്കു ചേർന്നു. ഫാ. തോമസ് ആദോപ്പിള്ളിൽ സമ്മാനങ്ങൾ വിതരണം ചെയ്‌തു.
മിഷൻ ലീഗ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജോനാഥൻ കുറുപ്പനാട്ട് , ആൻലിയാ കൊളങ്ങയിൽ, ആദിത്യ വാഴക്കാട്ട്, അലീഷാ പോളപ്രയിൽ, ബെറ്റ്സി കിഴക്കെപുറം, ഫാ. ബിൻസ് ചേത്തലിൽ, ഫിനി മാന്തുരുത്തിൽ, സിജോയ് പറപ്പള്ളിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.