മറിയാമ്മ പിള്ള നഗർ അതിഥികളെ സ്വീകരിച്ചു തുടങ്ങി; ഫൊക്കാന കൺവൻഷനു തുടക്കമാകുന്നു

sponsored advertisements

sponsored advertisements

sponsored advertisements

7 July 2022

മറിയാമ്മ പിള്ള നഗർ അതിഥികളെ സ്വീകരിച്ചു തുടങ്ങി; ഫൊക്കാന കൺവൻഷനു തുടക്കമാകുന്നു

അനിൽ പെണ്ണുക്കര
ഫൊക്കാന ഒർലാണ്ടോ കൺവൻഷനിലേക്ക് എത്തുന്ന അതിഥികളെ സ്വീകരിച്ച് മറിയാമ്മ പിള്ള നഗർ. ഫൊക്കാന കൺവൻഷനിലേക്കുള്ള പ്രധാന അതിഥികളെ സ്വീകരിച്ച് ഫൊക്കാന നേതാക്കളും ഒരുങ്ങിക്കഴിഞ്ഞു. ഇനിയും ഏതാനും നിമിഷങ്ങൾ കഴിഞ്ഞാൽ പത്തൊൻപതാമത് ഫൊക്കാന കൺവൻഷന് തുടക്കമാകും.
ഫൊക്കാനയുടെ തുടക്കം മുതൽ സജീവമായിരിക്കുകയും ഒരു തവണ ഫൊക്കാനയുടെ പ്രസിഡന്റും ആയിരുന്ന മറിയാമ്മ പിള്ളയുടെ വിയോഗം ഫൊക്കാന പ്രവർത്തകരേയും അമേരിക്കൻ മലയാളികളേയും അക്ഷരാർത്ഥത്തിൽ ദുഃഖത്തിലാഴ്ത്തിയിരുന്നു. ഫൊക്കാന നേതൃത്വം മറിയാമ്മ പിള്ളയോടുള്ള ആദര സൂചകമായി കൺവൻഷൻ നഗറിന് മറിയാമ്മ പിള്ളയുടെ പേരും നൽകി. ഒർലാണ്ടോ കൺവൻഷനിൽ എത്തുന്നവർക്ക് മറിയാമ്മ പിള്ളയോടുള്ള സൗഹൃദവും സ്നേഹവുമൊക്കെ ഓർമ്മകളിൽ പച്ചപിടിച്ചു നിൽക്കും.മറിയാമ്മ പിള്ള നഗർ എന്ന ബോർഡ് കാണുമ്പോൾ കൺവൻഷന് ആദ്യം ബുക്ക് ചെയ്ത മറിയാമ്മ പിള്ളയെ ഫൊക്കാന നേതൃത്വത്തിനും കൺവൻഷനിൽ എത്തുന്നവർക്കും മറക്കുവാൻ സാധ്യമല്ല .ഫൊക്കാന കൺവൻഷൻ ഗംഭീരമാകട്ടെ .കേരളാ എക്സ് പ്രസ്സിന്റെ ആശംസകൾ .

മറിയാമ്മ പിള്ള നഗർ