ഐ.പി.എഫ്.എ 26-ാമത് കണ്‍വന്‍ഷന്‍ 2022 ജൂണ്‍ 24-26 തീയതികളില്‍ ന്യൂയോര്‍ക്കില്‍

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

14 June 2022

ഐ.പി.എഫ്.എ 26-ാമത് കണ്‍വന്‍ഷന്‍ 2022 ജൂണ്‍ 24-26 തീയതികളില്‍ ന്യൂയോര്‍ക്കില്‍


ഇന്ത്യന്‍ പെന്തെക്കോസ്തല്‍ ഫെലോഷിപ്പ് ഓഫ് അമേരിക്കയുടെ (ഐ.പി.എഫ്.എ.) 26-ാമത് കണ്‍വന്‍ഷന്‍ 2022 ജൂണ്‍ 24-26 തീയതികളില്‍ ന്യൂയോര്‍ക്കില്‍വച്ച് നടത്തപ്പെടുന്നതാണ്. സംഗമത്തിനായുള്ള അവസാന ക്രമീകരണങ്ങള്‍ നടന്നു വരുന്നു. ഈ വര്‍ഷത്തെ കണ്‍വന്‍ഷനില്‍ പ്രധാന പ്രസംഗകനായി മാത്യു വര്‍ഗീസ് ന്യൂഡല്‍ഹി എത്തിച്ചേരുന്നു. നോര്‍ത്ത് ഇന്ത്യയില്‍ ശക്തമായി നേതൃത്വംകൊടുക്കുന്ന പാസ്റ്റര്‍ ന്യൂഡല്‍ഹിയിലുള്ള The Amazing Grace Evangelical Mission ഡയറക്ടര്‍, സഭാ സീനിയര്‍ പാസ്റ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. അഭിഭാഷകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ദൈവദാസന്‍ വിവിധ ദൈവസഭകളെ കൂട്ടിച്ചേര്‍ത്തു നിര്‍ത്തുന്ന Salt foundation ന്‍റെ മാനേജിംഗ് ട്രസ്റ്റിയായി പ്രവര്‍ത്തിക്കുന്നു. ‘എഴുന്നേറ്റ് പ്രകാശിക്ക’ എന്നവാക്യമാണ് (യെശയ്യ 60:1) തീം.
Staten Island ല്‍ ഉള്ള ന്യൂയോര്‍ക്ക് പെന്തെക്കോസ്ത് അസംബ്ലിയില്‍ വച്ചാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. 150 Walkerst. Staten Island ല്‍ വച്ച് നടത്തപ്പെടുന്ന മീറ്റിംഗ് ഛിഹശില ല്‍ കൂടിയും പങ്കെടുക്കാവുന്നതാണ്. ഞായറാഴ്ച രാവിലെ നടത്തപ്പെടുന്ന സംയുക്തമീറ്റിംഗില്‍ പുതിയ ദൈവദാസന്മാര്‍ക്ക് ഓര്‍ഡിനേഷനും നല്‍കും. രാത്രിയോഗങ്ങള്‍, നേതൃത്വപഠനവേദി, യുവജന സമ്മേളനം, വനിതാസമ്മേളനം തുടങ്ങിയവ ഈ വര്‍ഷത്തെ പ്രത്യേകതകളാണ്.
പാസ്റ്റര്‍ മാത്യു ശമുവേല്‍ ഡാളസ് (പ്രസിഡന്‍റ്), പാസ്റ്റര്‍ രാജന്‍ കുഞ്ഞ് (വൈസ് പ്രസിഡന്‍റ്), ഫിന്നി അലക്സ് (സെക്രട്ടറി), ജേക്കബ് സഖറിയ (ട്രഷറര്‍), മേരി ഈപ്പന്‍ (ലേഡീസ് കോര്‍ഡിനേറ്റര്‍), ഷെസിന്‍ ജോര്‍ജ് (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്നു. പാസ്റ്റര്‍ തോമസ് ഏബ്രഹാം ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
എസ്.പി. ജയിംസ്, ഡാളസ്