വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ ഉദ്ധവ് താക്കറെ

sponsored advertisements

sponsored advertisements

sponsored advertisements

24 June 2022

വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ ഉദ്ധവ് താക്കറെ

ഡൽഹി: വിമതനീക്കം മൂലം രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെക്കില്ല. വിശ്വാസവോട്ടെടുപ്പ് നേരിടാനാണ് മഹാവികാസ് അഘാഡി സഖ്യത്തിന്റെ തീരുമാനം. ബിജെപി പിന്തുണയുള്ള വിമതര്‍ക്ക് മുന്നില്‍ വഴങ്ങിക്കൊടുക്കേണ്ടതില്ലെന്നാണ് നേതാക്കളുടെ തീരുമാനം. ശിവസേനയിലെ വിമതനീക്കത്തിനു കാരണം ബിജെപിയെന്ന് സഞ്ജയ് റാവത്ത് പ്രതികരിച്ചു. വിമതനീക്കത്തിനെതിരെ നിയമപോരാട്ടം തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു.

മഹാരാഷ്ട്രയിലെ വിമത നീക്കത്തിന് ബിജെപിക്ക് പങ്കില്ലെന്ന് ഏക്‌നാഥ് ഷിന്‍ഡെ പ്രതികരിച്ചിരുന്നു. ഏഴ് സ്വതന്ത്രരുള്‍പ്പെടെ അമ്പതോളം എംഎല്‍എമാര്‍ തനിക്കൊപ്പമാണ്. അയോഗ്യരാക്കാനുള്ള നീക്കം നടക്കില്ല. എംഎല്‍എമാരെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും ഉദ്ധവിനെ ഭയമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.