ഡോ.വിനോ ജെ.ഡാനിയേൽ ഡാളസ് കരോൾട്ടൺ മാർത്തോമ്മ ഇടവക കൺവെൻഷന് മുഖ്യ ദൂത് നൽകുന്നു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

16 June 2022

ഡോ.വിനോ ജെ.ഡാനിയേൽ ഡാളസ് കരോൾട്ടൺ മാർത്തോമ്മ ഇടവക കൺവെൻഷന് മുഖ്യ ദൂത് നൽകുന്നു

ഷാജി രാമപുരം

ഡാളസ്: ഡാളസ് കരോൾട്ടൺ മാർത്തോമ്മ ഇടവകയുടെ നേതൃത്വത്തിൽ ജൂൺ 17 വെള്ളിയാഴ്ച (നാളെ) മുതൽ 19 ഞായറാഴ്ച വരെ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന കൺവെൻഷനിൽ പ്രമുഖ ആത്മീയ പ്രഭാഷകൻ ഡോ.വിനോ ജെ.ഡാനിയേൽ (ഫിലഡൽഫിയ) മുഖ്യ ദൂത് നൽകുന്നു.

നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ. (എബ്രാ 12:3) എന്ന ബൈബിൾ വാക്യത്തെ ആസ്പദമാക്കി വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ 9 മണി വരെയും തുടർന്ന് ഞായറാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുർബ്ബാന ശുശ്രുഷക്ക് ശേഷവും നടത്തപ്പെടുന്ന വചനഘോഷണത്തിനു ശേഷം കൺവെൻഷൻ പര്യവസാനിക്കും.

ശനിയാഴ്ച്ച ഉച്ചക്ക് 3 മുതൽ 5 മണി വരെ യുവജനങ്ങൾക്കായി പ്രത്യേക സമ്മേളനവും കൺവെൻഷനോട് അനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. ഇടവക ഗായകസംഘത്തിന്റെ ഗാനശുശ്രുഷ ഉണ്ടായിരിക്കും.

കൺവെൻഷൻ കൺവീനറും, ഇടവക വൈസ് പ്രസിഡന്റും ആയ ജോർജ് പി.ആൻഡ്രുസ്, സെക്രട്ടറി ഈപ്പൻ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ കൺവെൻഷൻ ക്രമീകരണത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. നാളെ മുതൽ ആരംഭിക്കുന്നതായ കൺവെൻഷനിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.തോമസ് മാത്യു. പി അറിയിച്ചു.