പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വമേധയാ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാം: സുപ്രീം കോടതി

sponsored advertisements

sponsored advertisements

sponsored advertisements

26 May 2022

പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വമേധയാ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാം: സുപ്രീം കോടതി

ഡൽഹി: ലൈംഗിക തൊഴിലിന് നിയമസാധുത നൽകി സുപ്രീം കോടതി. പ്രായപൂർത്തിയായവർ സ്വമേധയാ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടാൽ കേസെടുക്കരുതെന്നും ഭരണഘടന പ്രകാരം ലൈംഗിക തൊഴിലാളികൾക്ക് അന്തസോടെ ജീവിക്കാൻ അവകാശമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെതാണ് സുപ്രധാനവിധി.

ലൈംഗിക തൊഴിലാളികൾക്ക് നിയമത്തിൽ തുല്യസംരക്ഷണത്തിന് അർഹതയുണ്ട്. അതേസമയം ലൈംഗിക തൊഴിലാളികൾക്ക് എതിരെ നടപടി പാടില്ല. പ്രായവും സമ്മതവും കണക്കിലെടുത്താവണം കേസ് എടുക്കേണ്ടത്. ലൈംഗിക തൊഴിലാളികളെ അറസറ്റ് ചെയ്യുകയോ പിഴ ഈടാക്കുകയോ ചെയ്യരുതെന്നും സുപ്രീം കോടതി വ്യക്താക്കി

പോലീസ് സെക്‌സ് വർക്കർമാരുടെ കാര്യത്തിൽ ഇടപെടുകയോ, ക്രിമിനൽ നടപടിയോ കേസോ എടുക്കാൻ പാടില്ലെന്നും കോടതി നിർദേശിച്ചു. സെക്‌സ് വർക്കർമാരെ അറസ്റ്റ് ചെയ്യുകയോ പിഴ ചുമത്തുകയോ പീഡിപ്പിക്കുകയോ ഇരകളാക്കുകയോ ചെയ്യരുത്. പ്രായപൂർത്തിയായതും, സ്വമേധാ സെക്‌സ് വർക്ക് ചെയ്യുന്നവർക്കുമാണ് ഈ നിയമം ബാധകമാവുക.

വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധമാണ്. എന്നാൽ ഒരു വേശ്യാലയത്തിൽ റെയ്ഡ് നടക്കുമ്പോൾ ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധമെങ്കിൽ അതിനെ നിയമവിരുദ്ധമായി കാണാനാവില്ല. ഒരമ്മ ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നത് കൊണ്ട് ഒരു കുട്ടിയെ അവരിൽ നിന്ന് വേർപ്പെടുത്താനാവില്ല. മാന്യതയും, അഭിമാനവും എല്ലാ ലൈംഗിക തൊഴിലാളികൾക്കും ഉള്ളതാണ്. അതുപോലെ അവരുടെ കുട്ടികൾക്കും അതുണ്ടെന്നും കോടതി നിരീക്ഷിച്ചു.