ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍ പിക്നിക് ജൂണ്‍ 25 ശനിയാഴ്ച

sponsored advertisements

sponsored advertisements

sponsored advertisements

3 June 2022

ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍ പിക്നിക് ജൂണ്‍ 25 ശനിയാഴ്ച

മൊയ്തീന്‍ പുത്തന്‍‌ചിറ

ആല്‍ബനി (ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്കിന്റെ തലസ്ഥാനമായ ആല്‍ബനിയിലെ മലയാളികളുടെ കൂട്ടായ്മയായ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ പിക്നിക് ജൂണ്‍ 25 ശനിയാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

രാവിലെ 11:00 മണി മുതല്‍ വൈകീട്ട് 6:00 മണിവരെ നിസ്കായുന കമ്മ്യൂണിറ്റി സെന്ററില്‍ (Niskayuna Community Centre, 2682 Aqueduct Rd., Niskayuna, NY 12309) വെച്ചാണ് പിക്നിക്കും അതിനോടനുബന്ധിച്ചുള്ള പരിപാടികളും നടക്കുക. വിവിധതരം സ്പോര്‍ട്സ്, മ്യൂസിക്, കളികള്‍ എന്നിവ കൂടാതെ രുചികരമായ ഭക്ഷണവും ഉണ്ടായിരിക്കും.

കഴിഞ്ഞ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി നടത്തുന്ന ഈ പിക്നിക്കില്‍ എല്ലാവരും, പ്രത്യേകിച്ച് ആല്‍ബനിയിലേയും പരിസരപ്രദേശങ്ങളിലേയും മലയാളികള്‍, പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ സാക്ക് 518 894 1564, അനൂപ് അലക്സ് 224 616 0411.

വെബ്: https://cdmany.org/