മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോലിന (മാസ്‌ക്) അപ്പ്‌സ്റ്റേറ്റിനു പുതിയ സാരഥികള്‍

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

2 June 2022

മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോലിന (മാസ്‌ക്) അപ്പ്‌സ്റ്റേറ്റിനു പുതിയ സാരഥികള്‍

ജോയിച്ചന്‍ പുതുക്കുളം

സൗത്ത് കരോലിന: മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത്
കരോലിന (മാസ്‌ക്) അപ്പ്‌സ്റ്റേറ്റ്നു പുതിയ നേതൃത്വം.
അനീഷ് രാജേന്ദ്രന്‍ (പ്രസിഡന്റ്), ജോണ്‍ മാത്യു
(രജി – വൈസ് പ്രസിഡന്റ്), സംഗീത് പോള്‍ (സെക്രട്ടറി),
ബിജോയ് നായര്‍ (ട്രെഷറര്‍), സുമന്‍ വര്‍ഗീസ്,
വര്‍ഗീസ് ഫിലിപ്പ് (കൊച്ചുമോന്‍), സുതീഷ് തോമസ്,
ദില്‍രാജ് ത്യാഗരാജന്‍, ആശിഷ് ഭാനു,
പ്രീത ബിജോയ് , രഞ്ജന്‍ ഭാസി,
സിജോ പറമ്പത് (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ )
എന്നിവരാണ് പുതിയ ഭാരവാഹികള്‍.കഴിഞ്ഞ മാസം
(മെയ്) ഏഴിന് പിക്നിക്കിനോട് അനുബന്ധിച്ചു നടന്ന
ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ
ഐക്യകണ്‌ഠ്യേന തിരഞ്ഞെടുത്തത്.
അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് സ്റ്റീഫന്‍
ഫിലിപ്പോസിന്റെ (ജേക്കബ്) അധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തില്‍
മുന്‍ ട്രെഷറര്‍ ബാബു തോമസ് കഴിഞ്ഞ രണ്ടു
വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു.
പുതിയ പ്രസിഡന്റ് അനീഷ്
രാജേന്ദ്രന്‍ കഴിഞ്ഞ ഭരണ സമിതിയുടെ
പ്രവര്‍ത്തങ്ങള്‍ക്ക് നന്ദി അറിയിച്ചു