വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രൊവിൻസിന്റ കലാസന്ധ്യ ടിക്കറ്റ് വിതരണോത്ഘാടനം ഡെസ്‌പ്ലെൻസിൽ നടന്നു

sponsored advertisements

sponsored advertisements

sponsored advertisements

5 July 2022

വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രൊവിൻസിന്റ കലാസന്ധ്യ ടിക്കറ്റ് വിതരണോത്ഘാടനം ഡെസ്‌പ്ലെൻസിൽ നടന്നു

ചിക്കാഗോ: വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രൊവിൻസിന്റ ആഭിമുഖ്യത്തിൽ ജൂലൈ 23 ആം തീയതി മോർട്ടൻഗ്രോവ് ക്നാനായ കാത്തോലിക്ക ആഡിറ്റോറിയത്തിൽവച്ച് നടക്കുന്ന കലാസന്ധ്യ -2022 യുടെ ടിക്കറ്റ് വിതരണോത്ഘാടനം പരിപാടിയുടെ ഗ്രാൻഡ് സ്പോൺസർ ടിജോ കൈതക്കാത്തൊട്ടിയിലിനു വി ഐ പി പാസ് നൽകിക്കൊണ്ട് നിർവ്വഹിച്ചു. ചിക്കാഗോ പ്രൊവിൻസിലെ ഭരവാഹികളും അംഗങ്ങളും പങ്കെടുത്ത വിപുലമായ സമ്മേളനത്തിൽ പ്രസിഡന്റ് ശ്രീ ബഞ്ചമിൻ തോമസ് അധ്യക്ഷത വഹിച്ചു. വേൾഡ് മലയാളി കൗൺസിൽ ലോകമെമ്പാടും നടത്തുന്ന ശ്രദ്ധേയമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ എല്ലാ സന്നദ്ധ സംഘടനകൾക്കും അനുകരണീയമാണെന്നു ചടങ്ങിൽ സംസാരിച്ച ചിക്കാഗോ പ്രൊവിൻസ് അഡ്വൈസറി ചെയർമാൻ പ്രൊഫ.തമ്പി മാത്യു പ്രസ്താവിച്ചു.

ബഹറിനിൽ നടന്നുകൊണ്ടിരിക്കുന്ന ലോക മലയാളി കൗൺസിലിന്റെ ആഗോള സമ്മേളനത്തിന് യോഗം ആശംസകൾ നേർന്നു.

പ്രസിദ്ധ കർണാടിക് സംഗീത വിദഗ്ദൻ ഫാദർ ഡോ പോൾ പൂവത്തിങ്കൽ ചിക്കാഗോ സ്ട്രിങ്സ് ഓർക്കസ്ട്രയുമായി ചേർന്നുകൊണ്ട് അതിമനോഹരമായ സംഗീതസായാഹ്നമാണ് കലാസന്ധ്യയിൽ ക്രമീകരിച്ചിരിക്കുന്നത്. പരിപാടിയുടെ ടിക്കറ്റ് വിതരണോത്ഘാടന സമ്മേളനത്തിൽ കലാസന്ധ്യാ പ്രോഗ്രാം കൺവീനർ ഫിലിപ്പ് പുത്തൻപുരയിൽ, ഡബ്ല്യൂ എം സി ഭാരവാഹികളായ മാത്യൂസ് എബ്രഹാം, കോശി ജോർജ്ജ്, സാബി കോലത്തു, തോമസ് വർഗീസ്, ബീന ജോർജ്ജ് ആഗ്നസ് തെങ്ങുംമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. ചിക്കാഗോ പ്രൊവിൻസ് ചെയർമാൻ മാത്തുക്കുട്ടി ആലുംപറമ്പിൽ സ്വാഗതവും സെക്രട്ടറി തോമസ് ഡിക്രൂസ് നന്ദിയും പറഞ്ഞു.

നിർധനരും ഭവനരഹിതർ ആയവർക്കും വേണ്ടി ഇപ്പോൾ നിർമ്മാണത്തിൽ ഇരിക്കുന്നവ കൂടാതെ നാലു സൗജന്യഭവനങ്ങൾ കൂടി 2022 സാമ്പത്തികവർഷം നിർമിച്ചുനൽകാനാണ് സംഘടനയുടെ ചിക്കാഗോ പ്രൊവിൻസ് പദ്ധതിയിട്ടിരിക്കുന്നത്. ഈ സദുദ്യമത്തിൽ എല്ലാ സുമനസ്സുകളും ഉദാരമായി സഹകരിക്കണമെന്ന് ഡബ്ല്യൂ എം സി ഭാരവാഹികൾ അഭ്യർഥിച്ചു.