ജെസ്‌ലിൻ വെട്ടിക്കാട്ടിന് ചിക്കാഗോയിൽ ഉജ്വല സ്വീകരണം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

19 June 2022

ജെസ്‌ലിൻ വെട്ടിക്കാട്ടിന് ചിക്കാഗോയിൽ ഉജ്വല സ്വീകരണം

ചിക്കാഗോ : ബാഡ്മിന്റണ്‍ സംസ്ഥാന റണ്ണര്‍ അപ്പ് ജെസ്‌ലിന്‍ വെട്ടിക്കാട്ടിന് ചിക്കാഗോയില്‍ ആദരം.
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള വടക്കേ അമേരിക്കയിലെ ഇല്ലിനോയിസ് സ്റ്റേറ്റിലെ ബാഡ്മിന്റണ്‍ ഡബിള്‍സ് മത്സരത്തിലെ റണ്ണര്‍ അപ്പ് ജേതാക്കളായ ജെസ്‌ലിന്‍ വെട്ടിക്കാട്ടിനെയും സച്ചി റ്റില്ലുവിനെയും ചിക്കാഗോയില്‍ ആദരിച്ചു. ചിക്കാഗോ 211-ാ#ം സ്കൂൾ ഡിസ്ട്രിക്ടിൽ സംഘടിപ്പിച്ച ചടങ്ങില്‍ സംസ്ഥാന റണ്ണര്‍ അപ്പ് ജേതാക്കളായ ജെസ്‌ലിന്‍ വെട്ടിക്കാട്ടിനും സച്ചി റ്റില്ലുവിനും മെഡല്‍ നല്‍കി ജില്ലാ ഭരണാധികാരികള്‍ ആദരിച്ചു. മെയ് മാസത്തില്‍ നടത്തിയ ബാഡ്മിന്റണ്‍ ഡബിള്‍സിന്റെ ഇല്ലിനോയിസ് സംസ്ഥാനതല മത്സരത്തിലാണ് ജെസ്‌ലിന്‍ വെട്ടിക്കാട്ടും സച്ചി റ്റില്ലുവും അടങ്ങിയ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ചിക്കാഗോയിൽ സ്ഥിരതാമസക്കാരായ നീണ്ടൂര്‍ ഇടവകയിലെ വെട്ടിക്കാട്ട് ജെയിംസിന്റെയും കൂടല്ലൂര്‍ ഇടവകയിലെ പട്ടാര്‍കുഴി ബിബിയുടെയും രണ്ടാമത്തെ മകളാണ് ജെസ്‌ലിന്‍ വെട്ടിക്കാട്ട്. ജുബിൻ വെട്ടിക്കാട്ട് ഏക സഹോദരനാണ്, ജുബിൻ അമേരിക്കൻ ജൂനിയർ നാഷണൽ ബാറ്റ്മിന്റൺ ലീഗിൽ പന്ത്രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. കോട്ടയം അതിരൂപത വികാരി ജനറൽ ഫാ : മൈക്കിൾ വെട്ടിക്കാട്ടിന്റെ സഹോദര പുത്രിയാണ് ജെസ്‌ലിന്‍ വെട്ടിക്കാട്ട്.