കാലത്തിന്റെ മാറ്റത്തിനൊപ്പം കരുതലായി കാവലായി ക്നാനായ റീജിയൻ

sponsored advertisements

sponsored advertisements

sponsored advertisements

27 June 2022

കാലത്തിന്റെ മാറ്റത്തിനൊപ്പം കരുതലായി കാവലായി ക്നാനായ റീജിയൻ

2022 ജൂൺ 16 – 20 വരെ ക്നാനായ റീജിയൻ, ക്നാനായ കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ കുടിയേറ്റത്തിന്റെ ചരിത്രമുറങ്ങുന്ന ന്യൂയോർക്കിൽ വച്ചു നടത്തപ്പെട്ട “REDISCOVER” ആ പേര് അന്വർദ്ധമാക്കുന്നത് പോലെ തന്നെ വീണ്ടുമുള്ള ഒരു കണ്ടെത്തൽ ആയിരുന്നു.സഭയോട് ചേർന്ന് നിന്നു കൊണ്ട് സമുദായത്തെ സ്നേഹിക്കുന്ന ഒരു യുവതയുടെ കണ്ടെത്തൽ. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നു എത്തിച്ചേർന്ന അവർ ക്നാനായ റീജിയൻ അവർക്കായി ഒരുക്കിയ ഒരു കുടക്കീഴിൽ തനിമയിൽ ഒരുമയിൽ വിശ്വാസനിറവിൽ ഒന്നിച്ചു ഒരേമനസായി ഉല്ലസിച്ച നാല് ദിനങ്ങൾ. ഈ ദിനങ്ങളിൽ അവർ സഭയെ കൂടുതൽ അടുത്തറിഞ്ഞു, സമുദായത്തെ കുറിച്ച് കൂടുതൽ പഠിച്ചു എല്ലാറ്റിലുമുപരി തമ്മിൽ തമ്മിൽ കൂടുതൽ പരിചയപെട്ടു, വൈദികരുടെ ആത്മീയ നേതൃത്വത്തിനൊപ്പം ന്യൂയോർക്കിലെ അല്മായ നേതൃത്വവും അവർക്ക് വേണ്ട സഹായസഹകരണങ്ങൾ ചെയ്തു നൽകി.
ഇതൊരു നല്ല തുടക്കമാണ് ക്നാനായ യുവത്വം സഭയുടെ തണലിൽ സമുദായത്തോട് ചേർന്ന് നിന്നു കൊണ്ട് വളരുന്നതിനുള്ള ഒരു നല്ല തുടക്കം. നല്ലതിനെ എന്നും ഹൃദയത്തോട് ചേർത്തു പിടിക്കുന്നവർ ആണ് പ്രബുദ്ധരായ ക്നാനായ ജനത. ആ ഒരു അർത്ഥത്തിൽ ഈ ഒരു നല്ല തുടക്കത്തെ, ഇതിനു പുറകിലുള്ളവരുടെ കഠിനാധ്വാനത്തെ തീർച്ചയായും അഭിനന്ദിക്കേണ്ടിയിരിക്കുന്നു. “REDISCOVER”ഒരു യാഥാർധ്യമാക്കുവാൻ യുവജനങ്ങളോടൊപ്പം രാപ്പകൽ അധ്വാനിച്ച ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രിയുടെ ഡയറക്ടർ ആയ ബഹുമാനപെട്ട ബിൻസ് ചേത്തലിൽ അച്ചൻ ഒരു പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.അച്ചന്റെ മികച്ച നേതൃത്വത്തിലും സംഘടനാ പാടവത്തിലും ക്നാനായ സമുദായത്തിന്റെ അമേരിക്കയിലെ ഭാവി വാഗ്ദാനങ്ങളായ യുവജനങ്ങൾക്കായി ദേവാലയ കേന്ദ്രീകൃതമായ സമുദായ ബോധ്യത്തിൽ ഊന്നിയുള്ള നല്ല പരുപാടികൾ ഇനിയും നമ്മുക്ക് പ്രതീക്ഷിക്കാം.അതുപോലെ തന്നെ ഈ പ്രോഗ്രാമിന്റെ ആദ്യന്തം പങ്കെടുത്തു ഇതൊരു വൻവിജയമാക്കുന്നതിനായി ശക്തമായ പിന്തുണ നൽകിയ ന്യൂയോർക്ക് സെൻറ്.സ്റ്റീഫൻ ഫൊറോന പള്ളി വികാരി ജോസ് തറയ്ക്കൽ അച്ചനും റോക്ക് ലാൻഡ് സെൻറ് മേരിസ് ക്നാനായ പള്ളി വികാരി ഫാ .ബിബി തറയിലിനും ഹൃദയത്തിന്റെ ഭാഷയിലുള്ള കൃതജ്ഞത രേഖപെടുത്തുന്നു.അമേരിക്കയിലെ യുവതയുടെ സ്വരം പ്രിയപ്പെട്ട റവ.ഫാ.ജോസഫ്തച്ചാറ അച്ചനും ,ബ്രദർ മോസ്സസിനും നും ഹൃദ്യമായ നന്ദി അറിയിച്ചു കൊള്ളുന്നു. എടുത്തു പറയേണ്ട മറ്റൊന്ന് ത്രയി സ്റ്റെയിറ്റ് ലെ അല്മായ നേതൃത്വം , അതിൽ തന്നെ സെൻറ് സ്റ്റീഫൻ ഫൊറോനാ ദേവാലത്തിലെ അല്മായ നേതൃത്വം ഇതിനു നൽകിയ നിർലോഭമായ പിന്തുണ ആണ്. തങ്ങളുടെ ഭാവിതലമുറയോടുള്ള കരുതൽ വളരെ അഭിനന്ദാർഹമായ രീതിയിൽ പ്രകടിപ്പിച്ച ത്രയി സ്റ്റെയിറ്റിലെ ലെ അല്മായ നേതൃത്വവും തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.
ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രി എക്സിക്യുട്ടിവ് -അവരാണ് ഈ പ്രോഗ്രാമിന്റെ കേന്ദ്രബിന്ദുക്കൾ ക്നാനായ റീജിയനോടും വൈദിക അല്മായ നേതൃത്വത്തോടും ചേർന്ന് നിന്നു കൊണ്ട് കാലോചിതമായി യുവജനങ്ങളുടെ അഭിരുചി തിരിച്ചറിഞ്ഞു കൊണ്ട് പ്രോഗ്രാം’ തയാറാക്കുന്നതിൽ അവർ വഹിച്ച പങ്ക് സ്തുത്യർഹമാണ്, അതു തന്നെയാണ് ഇതിന്റെ വിജയത്തിന്റെ പിന്നിലുള്ള മറ്റൊരു സുപ്രധാന ഘടകവും.
ഈ ഒരു നല്ല തുടക്കം കാലോചിതമായ മാറ്റങ്ങളെ ഉൾക്കൊണ്ട്‌ കൊണ്ട് മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ക്നാനായ റീജിയണ് സാധിക്കട്ടെ അതിനു സഭാസ്നേഹവും സമുദായ ബോധ്യവുമുള്ള നാളത്തെ തലമുറയേ കുറിച്ച് ചിന്തിക്കുന്ന നല്ലതിനെ എന്നും അഭിനന്ദിക്കുന്ന പ്രോത്സാഹിപ്പിക്കുന്ന ക്നാനായ ജനതയുടെ ശക്തമായ പിന്തുണ ക്നാനായ റീജിയനൊപ്പം എന്നും ഉണ്ടാകും.
“ഉറച്ച നിലപാടുകളാണ് ബോധ്യമുള്ള ഒരു സമൂഹത്തിന്റെ അടിത്തറ”