ഫിലാഡല്‍ഫിയയില്‍ നടക്കാനിരുന്ന സീറോമലബാര്‍ ഇന്‍റര്‍ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്‍റ് ജൂലൈ 10 ലേക്കു മാറ്റി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

9 July 2022

ഫിലാഡല്‍ഫിയയില്‍ നടക്കാനിരുന്ന സീറോമലബാര്‍ ഇന്‍റര്‍ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്‍റ് ജൂലൈ 10 ലേക്കു മാറ്റി

ജോസ് മാളേയ്ക്കല്‍
ഫിലാഡല്‍ഫിയ: ജൂലൈ 9 ശനിയാഴ്ച്ച രാവിലെമുതല്‍ വൈകുന്നേരം വരെ തുടര്‍ച്ചയായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ സെന്‍റ് തോമസ് സീറോമലബാര്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള പതിനൊന്നാമതു മലയാളി ഇന്‍റര്‍ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് ജൂലൈ 10 ഞായറാഴ്ച്ച നടത്താനായി മാറ്റിവച്ചിരിക്കുന്നതായി ദേവാലയ ഭാരവാഹികള്‍ അറിയിക്കുന്നു. സെന്‍റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്‍റെ വോളിബോള്‍ കോര്‍ട്ടില്‍ ഞായറാഴ്ച്ച ഉച്ചക്ക് ഒരുമണിമുതല്‍ ടൂര്‍ണമെന്‍റ് ആരംഭിക്കും.
ഫിലാഡല്‍ഫിയയിലേയും സമീപപ്രദേശങ്ങളിലേയും പള്ളികളില്‍നിന്നു മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ടീമുകള്‍ മല്‍സരങ്ങളില്‍ പങ്കെടുക്കും. ഫൈനല്‍ മല്‍സരത്തില്‍ വിജയിക്കുന്ന ടീമിനു സീറോമലബാര്‍ എവര്‍ റോളിംഗ് ട്രോഫിയും, കാഷ് അവാര്‍ഡും, വ്യക്തിഗതമിഴിവു പുലര്‍ത്തുന്നവര്‍ക്കു പ്രത്യേക ട്രോഫികളും ലഭിക്കും.
സീറോമലബാര്‍ ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ഞായറാഴ്ച്ച ഉച്ചക്ക് ഒരുമണിക്ക് ടൂര്‍ണമെന്‍റ് ഉല്‍ഘാടനം ചെയ്യും. ഇടവകവികാരിയുടെ നേതൃത്വത്തില്‍ കൈക്കാരډാരായ റോഷിന്‍ പ്ലാമൂട്ടില്‍, രാജു പടയാറ്റില്‍, ജോര്‍ജ് വി. ജോര്‍ജ്, തോമസ് ചാക്കോ (ബിജു), പാരീഷ് സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരും, പാരീഷ് കൗണ്‍സില്‍ അംഗങ്ങളും, സ്പോര്‍ട്സ് സംഘാടകരും, അഭ്യുദയകാംക്ഷികളും ടൂര്‍ണമെന്‍റിന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
ടൂര്‍ണമന്‍റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും, മല്‍സരങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനും താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക.
റോഷിന്‍ പ്ലാമൂട്ടില്‍ (കൈക്കാരന്‍) 484 470 5229
ടോം പാറ്റാനിയില്‍ (സെക്രട്ടറി) 267 456 7850