ലോസ് ഏഞ്ചലസിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ : 22 ന് കൊടിയേറും

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

17 July 2022

ലോസ് ഏഞ്ചലസിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ : 22 ന് കൊടിയേറും

മനു തുരുത്തിക്കാടൻ
ലോസ് ഏഞ്ചലസ്: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് . സാൻ ഫെർണാൻഡോ വാലിയിലുള്ള ദേവാലയം ഒരുങ്ങി. 22 മുതൽ 31 വരെയാണ് തിരുനാൾ . രണ്ടു വർഷത്തിനു ശേഷം കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ ഇത്തവണ വലിയ ആത്മീയ ആഘോഷമായിട്ടാണ് തിരുനാൾ നടത്തുന്നതെന്ന് ഇടവക വികാരിയും ചുമതലക്കാരും അറിയിച്ചു.
22 ന് വൈകുന്നേരം ഏഴരയ്ക്ക് കൊടിയേറുന്നതോടുകൂടി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്നുള്ള ഒൻപതു ദിവസങ്ങളിലും വിശുദ്ധ കുർബാനയും, നൊവേനയും ഉണ്ടായിരിക്കും. 23 മുതൽ വൈകുന്നേരം നടക്കുന്ന കുർബാനകൾ യുവജനങ്ങൾ, മതബോധന വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, മാതാപിതാക്കൾ, പതിനാലു വയസിനു താഴെയുള്ള കുട്ടികൾ എന്നിവർക്കുള്ള സമർപ്പണമാണ്. ഓരോ ദിവസവും നടക്കുന്ന കുർബാന അർപ്പണത്തിന് വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വൈദികരുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കും.
പ്രധാന തിരുനാൾ ദിവസങ്ങളായ 30, 31 തീയതികളിൽ ആഘോഷമായ പാട്ടു കുർബാന, റാസ, ലദീഞ്ഞ്, ചെണ്ടമേളവും, 30 വൈകുന്നേരം വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതത്തിലെ ചില സുപ്രധാന ഘട്ടങ്ങൾ ” ക്രൂശിന്റെ പ്രണയിനി ” എന്ന സംഗീത ദൃശ്യാവിഷ്ക്കാരത്തിലൂടെ ഇടവകാംഗങ്ങൾ അവതരിപ്പിക്കും. സോളി മാത്യു നേതൃത്വം നൽകും. 31 ന് വൈകുന്നേരം ഫില ദൽഫിയ ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീൽ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
തിരുനാളിന്റെ ഭാഗമായി വിവിധ ദിവസങ്ങളിൽ കലാപരിപാടികളും, യുവജനങ്ങൾ സംഘടിപ്പിക്കുന്ന തട്ടുകടയും സിനിമാ പ്രദർശനവും നടക്കും. ഈ വർഷത്തെ തിരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ഇടവക വികാരി റവ.ഫാ. സെബാസ്റ്റ്യൻ വലിയ പറമ്പിൽ, ട്രസ്റ്റിമാരായ സന്തോഷ് ജെയിംസ്, സോണി അറക്കൽ എന്നിവർ സാദരം ക്ഷണിക്കുന്നു. തിരുനാൾ കമ്മറ്റി കൺവീനർ സിന്ധു വർഗീസ് മരങ്ങാട്ട് നേതൃത്വം നൽകുന്ന വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.