ഫാ.ഡേവിസ് ചിറമ്മേൽ ചിക്കാഗോയിൽ

sponsored advertisements

sponsored advertisements

sponsored advertisements


20 July 2022

ഫാ.ഡേവിസ് ചിറമ്മേൽ ചിക്കാഗോയിൽ

കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ.ഡേവിസ് ചിറമ്മേൽ ചിക്കാഗോയിൽ എത്തിച്ചേർന്നു. കിഡ്നി ഫെഡറേഷൻ കേരള സ്റ്റേറ്റ് കോഡിനേറ്റർ ഷിബു പീറ്റർ വെട്ടുകല്ലേൽ, തോമസ് ചിറമേൽ, അൽഫോൻസാ തോമസ്, ടെറി തോമസ് എന്നിവർ സ്നേഹോപഹാരം നൽകി അദ്ദേഹത്തെ സ്വീകരിച്ചു. ഫാദർ ചിറമേൽ ഫൗണ്ടർ ആയുള്ള Hunger Hunt International ഉദ്ഘാടനം 19ന് ചൊവ്വാഴ്ച (ഇന്ന്) 8pm മോട്ടർ ഗ്രൂപ്പ് സെൻറ് മേരീസ് ക്നാനായ പള്ളി ഹാളിൽ വച്ച് നടത്തപ്പെടുകയാണ്. “അഗതിമന്ദിരങ്ങൾലേക്ക് സ്നേഹപൊതിയുമായി പോകാo” എന്ന പദ്ധതിയാണ്.
തുടർ ദിവസങ്ങളിൽ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ജീവിത മൂല്യങ്ങളെക്കുറിച്ചുള്ള ചിറമലച്ചന്റെ പ്രഭാഷണങ്ങളും നടത്തപ്പെടുന്നുണ്ട് എന്ന് ഷിബു പീറ്റർ, തോമസ് ചിറമേൽ എന്നിവർ പറഞ്ഞു.

ചിക്കാഗോയിൽ എത്തിച്ചേർന്ന ഫാ. ഡേവിസ് ചിറമേൽന്നെ ഷിബു പീറ്റർ വെട്ടുകല്ലേല്‍, അൽഫോൻസ തോമസ്, തോമസ് ചിറമേൽ, ടെറി തോമസ് എന്നിവർ സ്നേഹോപഹാരം നൽകി സ്വീകരിക്കുന്നു..