ക്നാനായ റീജിയണിലെ എല്ലാ ഇടവകകളിലെയും മിഷണിലെയും യുവജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് യൂത്ത് മിനിസ്ട്രി ഒരുക്കുന്ന യുവജന കോൺഫ്രൺസ് ” റീഡിസ്കവർ 2022″ ന് വ്യാഴാഴ്ച ന്യൂയോർക്കിൽ തിരിതെളിയും .നാല് ദിവസങ്ങളിൽ ആയി നടത്തപ്പെടുന്ന സംഗമം ചിക്കാഗോ രൂപത ക്നാനായ റീജിയൺ വികാരി ജനറൽ മോൺ.തോമസ്സ് മുളവനാൽ ഉദ്ഘാടനം ചെയ്യും. വിവിധ ഇടവകളിൽ നിന്നും മിഷണിൽ നിന്നും രജീട്രർ ചെയ്ത യുവജനങ്ങൾ വിവിധ എയർ പോർട്ടിലായി വ്യാഴാഴ്ച വൈകുന്നേരം എത്തിച്ചേരും. യുവജനങ്ങൾ തന്നെ അടങ്ങുന്ന വിവിധ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു , വി.കുർബാന, വിഞ്ജാന പ്രദമായ ക്ലാസ്സുകൾ, ഉല്ലാസപരുപാടികൾ , ക്രൂസ്സ് , ക്യാമ്പ് ഫയർ , മീറ്റ് 8 ഗ്രീറ്റ് തുടങ്ങിയ പരുപാടികൾ പുതുമയാർന്ന രീതിയിൽ അവതരിപ്പ് യുവജനങ്ങൾക്ക് പുത്തൻ ദിശാബോധം നൽകുക എന്നതാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. തുടർന്ന് ക്നാനായ റീജിയൺ യുവജനങ്ങളുടെ വരും വർഷങ്ങളിലേക്കുള്ള കർമ്മ പരിപാടികളും ഇതിൽ ആവിഷ്കരിക്കും. ഈ സംഗമം യുവജനങ്ങളിൽ ദൈവാനുഗ്രഹപ്രദമാകുവാൻ യുവജനങ്ങളുടെ പ്രാർത്ഥനാ കൂട്ടായ്മയും സജീവമായി പ്രവർത്തിക്കുന്നു. ഈ യുവജന സംഗമത്തിന് വേദിയാകുന്ന ന്യൂയോർക്ക് സെൻറ് സ്റ്റീഫൻ ഫൊറോന ദൈവാലയ കമ്മിറ്റി അംഗങ്ങളും യുവജന കമ്മിറ്റിയോട് ചേർന്ന് പ്രവർത്തിക്കുന്നു. ഫൊറോന വികാരി ഫാ.ജോസ് തറയ്ക്കൽ, റോക്ലാൻഡ് പള്ളി വികാരി ഫാ. ബിബി തറയിൽ, ന്യൂജേഴ്സി പള്ളി വികാരി ഫാ. ബിൻസ് ചേത്തലിൽ എന്നിവരുടെ സജീവ പങ്കാളിത്തവും യുവജന സംഗമത്തിന് ഉണർവേകുന്നു. ക്നാനായ റീജിയണിലെ യുവജനങ്ങൾ ആവേശത്തോടെ എറ്റെടുത്ത് രണ്ട് ആഴ്ചകൾ കൊണ്ട് രജിട്രേഷൻ പൂർത്തീകരിച്ച് ” റീഡിസ്കവർ” യുവജന സംഗമ അത്ഭുതമായി മാറുമെന്ന് സംഘാടകർ പങ്കുവെച്ചു.