ബ്രോങ്ക്സ് ദേവാലയത്തില്‍ ഇടവകത്തിരുനാള്‍ ജൂണ്‍ 25 മുതല്‍

sponsored advertisements

sponsored advertisements

sponsored advertisements

20 June 2022

ബ്രോങ്ക്സ് ദേവാലയത്തില്‍ ഇടവകത്തിരുനാള്‍ ജൂണ്‍ 25 മുതല്‍

ഷോളി കുമ്പിളുവേലി
ന്യൂയോര്‍ക്ക്: ഭാരത സഭയുടെ പിതാവും ബ്രോങ്ക്സ് ഫൊറോന ഇടവകയുടെ മദ്ധ്യസ്ഥനുമായ മാര്‍ തോമാശ്ലീഹായുടെ തിരുനാള്‍ ജൂണ്‍ 25 മുതല്‍ ജൂലൈ 5 വരെ വിവിധ തിരുക്കര്‍മ്മങ്ങളോടെ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഇടവകയിലെ തൊണ്ണൂറോളം പ്രസുദേത്തിമാര്‍ ചേര്‍ന്നാണ് ഇക്കൊല്ലത്തെ തിരുനാള്‍ ഏറ്റു കഴിക്കുന്നത്.
തിരുന്നാളിനു മുന്നോടിയായി, ജൂണ്‍ 25 മുതല്‍ ദുഃക്റാന ദിനമായ ജൂലൈ 3 വരെ എല്ലാ ദിവസവും തോമാശ്ലീഹായുടെ നൊവേന ഉണ്ടായിരിക്കും.
ജൂണ്‍ 26-നു ഞായറാഴ്ച 10 മണിക്ക് വി. കുര്‍ബ്ബാനയ്ക്കുശേഷം പ്രസുദേന്തി വാഴിക്കല്‍. തുടര്‍ന്ന് തിരുനാള്‍ കൊടിയേറ്റം. തിരുക്കര്‍മ്മങ്ങള്‍ക്ക് ബുക്കാനന്‍ സെയിന്‍റ് ജോസഫ് സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റോയിസന്‍ മേനോലിക്കല്‍ മുഖ്യ കാര്‍മ്മികനായിരിക്കും.
ജൂലൈ 2-നു ശനിയാഴ്ച വൈകുന്നേരം 4.30-ന് വിശുദ്ധരുടെ രൂപപ്രതിഷ്ഠ, വേസ്പര തുടര്‍ന്നുള്ള വിശുദ്ധ കുര്‍ബ്ബാനയില്‍, ബ്രോങ്ക്സ് ഇടവകാംഗവും ഹൂസ്റ്റന്‍ സെയിന്‍റ് ജോസഫ് സീറോ മലബാര്‍ ഫൊറോനാ ഇടവക അസി. വികാരിയുമായ റവ. ഫാ. കെവിന്‍ മുണ്ടയ്ക്കല്‍ മുഖ്യ കാര്‍മ്മികനായിരിക്കും. തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം പാരീഷ് ഹാളില്‍ വിവിധ കലാപരിപാടികള്‍ കോര്‍ത്തിണക്കിയ പ്രസുദേന്തി നൈറ്റും ഉണ്ട്.
ദുഃക്റാന ദിനമായ ജൂലൈ 3-നു ഞായറാഴ്ച രാവിലെ 10-ന് ആഘോഷമായ വി. കുര്‍ബ്ബാനയ്ക്ക് റോക്ലാന്‍ഡ് ഹോളി ഫാമിലി സീറോ മലബാര്‍ ഇടവക വികാരി റവ. ഫാ. റഫായേല്‍ അമ്പാടന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ദാമ്പത്യജീവിതത്തില്‍ പത്തോ അതിലധികമോ വര്‍ഷങ്ങള്‍ പിന്നിട്ട ദമ്പതിമാരെ അന്നേ ദിവസം ആദരിക്കുന്നതാണ്. കൂടാതെ ഇടവകയിലെ ഭക്ത സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ സ്റ്റാളുകള്‍ പള്ളി പരിസരത്ത് ഉണ്ടായിരിക്കുന്നതുമാണ്.
പ്രധാന തിരുനാള്‍ ദിനമായ ജൂലൈ 4-നു തിങ്കളാഴ്ച രാവിലെ 10-ന് ആരംഭിക്കുന്ന കര്‍മ്മങ്ങള്‍ക്ക് ബ്രോങ്ക്സ് ഇടവകാംഗവും റോമില സെയിന്‍റ് ലിബോറിക്കോ ദേവാലയ അസി. വികാരിയുമായ റവ. ഫാ. തോമസ് മാളിയേക്കല്‍ മുഖ്യ കാര്‍മ്മികനായിരിക്കും. വി. കുര്‍ബ്ബാനയ്ക്കുശേഷം താളമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടുകൂടി വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട്, ബ്രോങ്ക്സ് തെരുവീഥികളിലൂടെ ആഘോഷമായ പ്രദക്ഷിണവും ഉണ്ടാകും. തുടര്‍ന്ന് തോമാശ്ലീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
ജൂലൈ 5-നു ചൊവ്വാഴ്ച മരിച്ചവരുടെ ഓര്‍മ്മദിനമായി ആചരിക്കുന്നു. വൈകുന്നേരം 5.30-ന് സെമിത്തേരി സന്ദര്‍ശനവും ഒപ്പീസും ഉണ്ടാകും (Mount Calvery Cemetery, White Plains. തുടര്‍ന്ന് 7-ന് ദേവാലയത്തില്‍ വി. കുര്‍ബ്ബാനയും ഒപ്പീസും ഉണ്ടാകും. തുടര്‍ന്ന് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയിറങ്ങും.
ഇടവക വികാരി റവ. ഫാ. ജോര്‍ജ് എളമ്പാശ്ശേരിയുടെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ ഷൈജു കളത്തില്‍, നിജോ കോയിപ്പള്ളി, ജ്യോതി കണ്ണേറ്റുമ്യാലില്‍, സെക്രട്ടറി ഷായിമോള്‍ കുമ്പിളുവേലി, കോഓര്‍ഡിനേറ്റര്‍മാരായ ഷാജി സഖറിയ, ജോര്‍ജ് കരോട്ട് എന്നിവരുടെ നേതൃത്വത്തില്‍ തിരുന്നാളിന്‍റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
നമ്മുടെ പിതാവായ മാര്‍ തോമാശ്ലീഹായുടെ തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും ബ്രോങ്ക്സ് ദേവാലയത്തിലേക്ക് വികാരി റവ. ഫാ. ജോര്‍ജ് എളമ്പാശ്ശേരില്‍ സ്വാഗതം ചെയ്യുന്നു.

Church Address: 810 E, 221 St., Bronx, NY

 

Fr Royson Menolickal OFM
Fr. Kevin Mundackal
Fr Raphael Ambadan
Fr Joshy Elambasseril
Fr. Thomas Malaikel