ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഓ.)
ഷിക്കാഗൊ: പ്രവാസി ക്നാനായക്കാരുടെ തലപ്പള്ളിയും, പ്രഥമ ദൈവാലയവുമായ ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ പ്രധാന തിരുന്നാൾ, ഇടവക മധ്യസ്ഥനായ ഈശോയുടെ തിരുഹ്യദയത്തിന്റെ സ്തുതിക്കായി ജൂൺ 10 മുതൽ 13 വരെ ഭക്തിപൂർവ്വം ആചരിക്കുന്നു. ഷീബ മുത്തോലത്തിന്റെ നേത്രൂത്വത്തിലുള്ള വുമൺസ് മിനിസ്ട്രിയാണ് പ്രസുദേധിമാർ. ജൂൺ 3 വെള്ളിയാഴ്ച മുതൽ ദിവസവും പതിവ് വിശുദ്ധ കുർബ്ബാനയോടൊപ്പം തിരുഹൃദയ നൊവേനയുണ്ടായിരിക്കുന്നതാണ്. ജൂൺ 10 വെള്ളിയാഴ്ച വൈകിട്ട് 6:00 മണിക്ക് ക്നാനായ റീജിയൺ ഡയറക്ടറും വികാരി ജനറാളുമായ മോൺ. റവ. ഫാ. തോമസ് മുളവനാൽപതാക ഉയർത്തി തിരുന്നാളിന് തുടക്കം കുറിക്കും. തുടർന്ന് ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിന്റെ അസ്സി. വികാരിയും യുവ വൈദികനായ റെവ. ഫാ. ജോസഫ് തച്ചാറയുടെ മുഖ്യകാർമ്മികത്വത്തിൽ ഇംഗ്ളീഷിൽ വിശൂദ്ധ കുർബാന അർപ്പിക്കും. റെവ. ഫാ. ലിജോ കൊച്ചുപറമ്പിൽ, റെവ. ഫാ. ജോണസ് ചെറുനിലത്ത്, ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്ത് എന്നിവർ സഹ കാർമ്മികരുമായിരിക്കും. റെവ. ഫാ. ജോസഫ് തച്ചാറ വചന സന്ദേശം നൽകും. ഇതേ തുടർന്ന് മതബോധന കലോത്സവം ഉണ്ടായിരിക്കും.



ജൂൺ 11 ശനിയാഴ്ച വൈകിട്ട് 5:00 മണിക്ക് ലദീഞ്ഞിനുശേഷം മോൺ. റവ. ഫാ. തോമസ് മുളവനാലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ വിശൂദ്ധ കുർബാന അർപ്പിക്കും. റെവ. ഫാ. ജോബി പൂച്ചുകണ്ടത്തിൽ വചന സന്ദേശം നൽകും. റെവ. ഫാ. ലിജോ കൊച്ചുപറമ്പിൽ, റെവ. ഫാ. ജോണസ് ചെറുനിലത്ത്, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് എന്നിവർ സഹ കാർമ്മികരായിരിക്കും. ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക് ഇടവകയുടെ ഗായകസംഘം ഗാനങ്ങൾ ആലപിക്കും. കുര്ബാനയോടനുബന്ധിച്ച് പ്രസുദേന്തി വാഴ്ചയും, കപ്ലോൻ വാഴ്ച്ചയും ഉണ്ടായിരിക്കും. തുടർന്ന് ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ നടത്തുന്നു.
2022 ജൂൺ 12 ഞായറാഴ്ച വൈകിട്ട് 4:00 മണിക്ക് ഷിക്കാഗോ സെന്റ് തോമസ് രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ റാസ കുർബാന അർപ്പിക്കും. ഫാ. തോമസ് മുളവനാൽ, ഫാ. ജോബി പൂച്ചുകണ്ടത്തിൽ, ഫാ. ജോൺസ് ചെറുനിലത്ത്, ഫാ. ലിജോ കൊച്ചുപറമ്പിൽ എന്നിവർ സഹകാർമികരുമാകും. ഫാ. ലിജോ കൊച്ചുപറമ്പിൽ വചന സന്ദേശം നൽകും. തുടർന്ന് വാദ്യമേളങ്ങളോടുകൂടിയ തിരുന്നാൾ പ്രദക്ഷിണവുമുണ്ടായിരിക്കും.
ജൂൺ 13 തിങ്കൾ വൈകുന്നേരം 7:00 മണിക്ക് കോട്ടയം അതിരൂപത വികാരി ജനറാൾ മോൺ. മൈക്കിൾ വെട്ടിക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ മരിച്ചവർക്ക് വേണ്ടിയുള്ള വി. ബലി അർപ്പിക്കും.
എക്സിക്കൂട്ടീവ് അംഗങ്ങളായ ജോർജ് ചക്കാലത്തൊട്ടിയിൽ, സണ്ണി മൂക്കേട്ട്, മാത്യു ഇടിയാലി, സാബു മുത്തോലം, സുജ ഇത്തിത്തറ, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവരാണ് ചടങ്ങുകൾക്ക് നേത്യുത്വം നൽകുന്നത്. തിരുന്നാൾ കർമ്മങ്ങളിൽ പങ്കെടുത്ത് കർത്താവിന്റെ തിരുഹ്യദയത്തിന്റെ അനുഗ്രഹം പ്രാപിക്കണമെന്ന് മുത്തോലത്തച്ചൻ ഓർമ്മിപ്പിക്കുന്നു.