ലില്ലിക്കുട്ടി ജോസഫ് (85) അന്തരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

5 July 2022

ലില്ലിക്കുട്ടി ജോസഫ് (85) അന്തരിച്ചു


ന്യൂജേഴ്‌സി: മരങ്ങാട്ടുപള്ളി ആണ്ടൂർ പുളിക്കയിൽ ജോർജ് ജോസഫിന്റെ ഭാര്യ ലില്ലിക്കുട്ടി ജോസഫ് (85) അന്തരിച്ചു. പരേത മൂന്നിലവ് വാകക്കാട് ചുങ്കപ്പുര കുടുംബാംഗമാണ്.

സോമർസെറ്റ് സെൻറ്‌ തോമസ് സീറോ മലബാർ ഫൊറോനാ ഇടവകാംഗവും, ന്യൂ ജേഴ്സിയിൽ താമസക്കാരുമായ ജോർജ് കുട്ടി പുളിക്കയിലിന്റെ മാതാവാണ് പരേത.

മക്കൾ: ജോർജ് കുട്ടി ( യു.എസ്എ.), അവറാച്ചൻ (എബി) പ്രമീള സിബി , പ്രീതി മാത്യു.

മരുമക്കൾ: ലിസിമോൾ ജോർജ് നിരപ്പേൽ (യു.എസ്.എ),ജെയ്നു എബി ഇലവുംകുടി, പെരുമ്പാവൂർ, സിബി പൊതൂർ പെരുമ്പല്ലൂർ, മൂവാറ്റുപുഴ, കെ. എം മാത്യു കയ്യാലക്കകം, പാലാ.

സംസ്ക്കാര ശുശ്രുഷകൾ ബുധനാഴ്ച (07-06-2022) രാവിലെ സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് 11-ന് പാലക്കാട്ടുമല നിത്യസഹായമാതാ ദേവാലയ സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്ക്കരിക്കുന്നതുമാണ്.