ശബരീനാഥന് ജാമ്യം, കോടതിക്ക് മുന്നിൽ സിപിഎം പ്രതിഷേധം

sponsored advertisements

sponsored advertisements

sponsored advertisements

19 July 2022

ശബരീനാഥന് ജാമ്യം, കോടതിക്ക് മുന്നിൽ സിപിഎം പ്രതിഷേധം

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായി വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥന് ജാമ്യം ലഭിച്ചതിന് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ പ്രതിഷേധവുമായി സിപിഎം. കോടതിക്ക് മുന്നിൽ തടിച്ചുകൂടിയ സിപിഎം പ്രവർത്തകർ ശബരീനാഥന് എതിരെ മുദ്രാവാക്യം മുഴക്കി.

സ്ഥലത്ത് വൻ തോതിലുള്ള പൊലീസ് സന്നാഹവും ഒരുക്കിയിട്ടുണ്ട്. ‘തക്കുടുവാവേ ശബരീനാഥാ ഓർത്തു കളിച്ചോ സൂക്ഷിച്ചോ തുടങ്ങിയ അധിക്ഷേപ മുദ്രാവാക്യങ്ങളും സിപിഎം പ്രവർത്തകർ വിളിച്ചു.

കെ എസ് ശബരീനാഥനാണ് വിമാനത്തിൽ നടന്ന പ്രതിഷേധത്തിന്റെ സൂത്രധാരനെന്നും ഗൂഢാലോചനയുടെ പൂർണ വിവരങ്ങൾ ലഭിക്കുന്നതിന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.